)
ന്യൂഡൽഹി: ഡൽഹിയിലും ബെംഗളൂരുവിലും 45ഓളം സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഡൽഹിയിൽ 20ൽ അധികം സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ നിന്ന് ആളുകളെയും വിദ്യാർഥികളെയും ഒഴിപ്പിച്ച് ഡൽഹി പോലീസും ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കി.
നാലാം തവണയാണ് ഈ ആഴ്ചയിൽ ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ബോംബ് ഭീഷണി ഉണ്ടായത് അറിഞ്ഞയുടൻ പോലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, അഗ്നിശമനസേന വിഭാഗങ്ങൾ എന്നിവർ സ്കൂളിൽ എത്തിയതായി അധികൃതർ അറിയിച്ചു.
സമ്മർഫീൽഡ് ഇന്റർനാഷണൽ സ്കൂൾ- സൗത്ത് ഡൽഹി, മാക്സ്ഫോർട്ട് ജൂനിയർ സ്കൂൾ- പിതംപുര, ഗുരു നാനാക് സ്കൂൾ, സെന്റ് തോമസ് സ്കൂൾ- ദ്വാരക, ജിഡി ഗോയങ്ക സ്കൂൾ, ദ്വാരക ഇന്റർനാഷണൽ സ്കൂൾ, റിച്ച്മണ്ട് സ്കൂൾ- പശ്ചിമ് വിഹാർ, രോഹിണി എംആർജി സ്കൂൾ- സെക്ടർ 3, ഡൽഹി പബ്ലിക് സ്കൂൾ- സെക്ടർ 24, സോവറിൻ പബ്ലിക് സ്കൂൾ, ഹെറിറ്റേജ് പബ്ലിക് സ്കൂൾ, ഐഎൻടി പബ്ലിക് സ്കൂൾ- സെക്ടർ 9, ലോദി എസ്റ്റേറ്റ് സർദാർ പട്ടേൽ സ്കൂൾ, അഭിനവ് പബ്ലിക് സ്കൂൾ- സെക്ടർ 3, വസന്ത് വാലി സ്കൂൾ- വസന്ത് കുഞ്ച്, മദേഴ്സ് ഇന്റർനാഷണൽ സ്കൂൾ- ഹൗസ് ഖാസ് എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണിയുണ്ടായത്.
ഡൽഹിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 10 സ്കൂളുകൾക്കും ഒരു കോളേജിനും നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണിയുണ്ടായത്. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുകയും താത്കാലികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തിരുന്നു. ഇതുവരെ ഈ ആഴ്ചയിൽ മാത്രം മുപ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയാണ് ഭീഷണിയുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.