മകള്‍ ഭയന്നത് സംഭവിച്ചു, പ്രണബിന്‍റെ വ്യാജച്ചിത്രങ്ങള്‍ പുറത്ത്

  

Last Updated : Jun 8, 2018, 10:32 AM IST
മകള്‍ ഭയന്നത് സംഭവിച്ചു, പ്രണബിന്‍റെ വ്യാജച്ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ മകള്‍ ഷര്‍മിസ്ത മുഖര്‍ജി പറഞ്ഞത് തന്നെ സംഭവിച്ചു. പ്രസംഗം മറക്കും എന്നാല്‍ പടം നിലനില്‍ക്കുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് വേദിയിലേക്ക് പ്രസംഗിക്കാന്‍ പോകവേ മകള്‍ ഷര്‍മിസ്ത അച്ഛന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ പ്രസംഗ ശേഷം മകള്‍ പറഞ്ഞതു തന്നെ സംഭവിച്ചു എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രചരിക്കുന്ന ചില ഫോട്ടോകള്‍. ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജി തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന വ്യാജ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. താന്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു എന്ന് പറഞ്ഞ് കൊണ്ട് ഷര്‍മിസ്ത വ്യാജചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. പ്രസംഗ കഴിഞ്ഞ് ഒരു ദിവസം തികയും മുമ്പെയാണ് വ്യാജ ചിത്രം ഇറങ്ങിയത്.

ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരേ അദ്ദേഹത്തിന്‍റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിസ്ത രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസംഗ കഴിഞ്ഞ് ഒരു ദിവസം തികയും മുമ്പെ തന്നെ വ്യാജ ചിത്രവും ഇറങ്ങി. ചിത്രത്തില്‍ തൊപ്പി മാത്രമല്ല, ആര്‍എസ്എസുകാരേപ്പോലെ പ്രണബ് മുഖര്‍ജി കൈ പിടിച്ചുനില്‍ക്കുന്നതും ഈ ചിത്രത്തില്‍ കാണാം.

 

 

'കണ്ടോ, ഇതാണ് ഞാന്‍ ഭയപ്പെട്ടിരുന്നതും അച്ഛന് മുന്നറിയിപ്പ് നല്‍കിയതും. പരിപാടി കഴിഞ്ഞ് അധികം മണിക്കൂറുകളായില്ല. എന്നാല്‍ ബിജെപിയുടെയും ആര്‍എസ്എസ്സിന്‍റെയും കൗശല ഡിപ്പാര്‍ട്ട്മെന്റും ഫുള്‍ സ്വിങ്ങില്‍ പണിതുടങ്ങിയിരിക്കുകയാണ്' ഷര്‍മിസ്ത ട്വിറ്ററില്‍ കുറിച്ചു.

More Stories

Trending News