)
ട്യൂഷന് പോകാൻ അമ്മ നിർബന്ധിച്ചതിന് 14കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. മുംബൈയിൽ ബുധനാഴ്ച രാത്രി ഏഴിമണിയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന് വന്ന് പറഞ്ഞപ്പോഴാണ് കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ വിവരം അമ്മ അറിഞ്ഞത്. മകന് എതിര്‍ത്തിട്ടും അമ്മ ട്യൂഷന് പോകാന്‍ നിര്‍ബന്ധിച്ചിരുന്നു.
ഇതേതുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി. മകന് ട്യൂഷന് ക്ലാസിലേക്കാണ് പോയതെന്നാണ് അമ്മ കരുതിയിരുന്നത്. എന്നാല്‍ കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് വന്ന് അമ്മയെ വിവരം അറിയിക്കുന്നത്. അവര്‍ താഴേക്ക് ചെന്നപ്പോൾ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെയാണ് കണ്ടത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.