മുലപ്പാലിനായി കരഞ്ഞ ഒരു വയസ്സുകാരിയെ മാതാവ് കഴുത്തറുത്ത് കൊന്നു

മുലപ്പാലിനായി നിര്‍ത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ മാതാവ് കഴുത്തറുത്ത് കൊന്നു. മദ്ധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണ സംഭവം. മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Updated: Feb 9, 2018, 03:33 PM IST
മുലപ്പാലിനായി കരഞ്ഞ ഒരു വയസ്സുകാരിയെ മാതാവ് കഴുത്തറുത്ത് കൊന്നു

ഭോപാല്‍: മുലപ്പാലിനായി നിര്‍ത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ മാതാവ് കഴുത്തറുത്ത് കൊന്നു. മദ്ധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണ സംഭവം. മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതാണ് മാതാവിനെ പ്രകോപിതയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്‍റെ കരച്ചില്‍ പെട്ടെന്ന്‍ നിന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍ പെട്ടതാണ് സംഭവം പുറത്തെത്തിച്ചത്. സംഭവ സമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. 

കുഞ്ഞിന്‍റെ കരച്ചില്‍ നിന്ന് നിമിഷങ്ങള്‍ക്കകം മാതാവ് വെറും കൈയ്യോടെ വീടിനു പുറത്തേക്ക് പോവുന്നത് അയല്‍വാസി കണ്ടു. അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നിയ ഇവര്‍ വീടിന്‍റെ വാതില്‍ ബലമായി തുറന്ന് അകത്തു കയറി നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.