സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം

 മദ്ധ്യപ്രദേശ്‌ സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കായി സ്ത്രീകള്‍ക്ക് സംവരണം നല്‍കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ANI | Updated: Dec 17, 2017, 05:09 PM IST
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം

മദ്ധ്യപ്രദേശ്: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കായി സ്ത്രീകള്‍ക്ക് സംവരണം നല്‍കുമെന്ന് വ്യക്തമാക്കി മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിലെ ജാംബുരിയില്‍ 'വുമണ്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ് കോണ്‍ഫിഡന്‍സ്' എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്ധ്യപ്രദേശിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 50% വനിതാ അദ്ധ്യാപകരെ നിയമിക്കും. വനവകുപ്പ് ഒഴികെയുള്ള വിഭാഗങ്ങളില്‍ 35% സ്ത്രീകള്‍ക്കായി മാറ്റി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവാണ് വുമണ്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ് കോണ്‍ഫിഡന്‍സ് എന്ന പരിപാടി ഉദ്ഘാടനം ചെയ്തത്. മദ്ധ്യപ്രദേശിലെ സ്ത്രീകളുടെ ഉന്നമനം ലക്‌ഷ്യം വച്ചുള്ള സംഘടനയാണിത്‌.