ഭീകരവാദം ഒന്നിനുമുള്ള ഉത്തരമല്ല, അതാണ്‌ പാകിസ്ഥാന്‍ ആദ്യം പഠിക്കേണ്ടത്: ശിവരാജ് സിംഗ് ചൗഹാൻ

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ ഉണ്ടായ ഏറ്റവും പുതിയ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തെ അപലപിച്ച് മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവാജി സിംഗ് ചൗഹാൻ. അഹിംസയുടെ പ്രാധാന്യം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയ ഗാന്ധിജിയുടെ ജന്മദിന വേളയിലാണ് ഇതുണ്ടായത് എന്നതിനാല്‍ ഇത് വളരെയധികം നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Oct 2, 2017, 03:20 PM IST
ഭീകരവാദം ഒന്നിനുമുള്ള ഉത്തരമല്ല, അതാണ്‌ പാകിസ്ഥാന്‍ ആദ്യം പഠിക്കേണ്ടത്: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാല്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ ഉണ്ടായ ഏറ്റവും പുതിയ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തെ അപലപിച്ച് മദ്ധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവാജി സിംഗ് ചൗഹാൻ. അഹിംസയുടെ പ്രാധാന്യം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാട്ടിയ ഗാന്ധിജിയുടെ ജന്മദിന വേളയിലാണ് ഇതുണ്ടായത് എന്നതിനാല്‍ ഇത് വളരെയധികം നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദം എന്നത് ഒന്നിനുമുള്ള മറുപടിയല്ല. അതാണ്‌ പാകിസ്ഥാന്‍ ആദ്യം പഠിക്കേണ്ട കാര്യമെന്ന് ചൗഹാൻ പറഞ്ഞു. പാകിസ്ഥാനില്‍ സമാധാനത്തിനു സ്ഥാനമേയില്ല. അവര്‍ എങ്ങും ഭീകരവാദവും രക്തച്ചൊരിച്ചിലുമാണ് പരത്തുന്നത്. ഇത് അവരെ എവിടെയും കൊണ്ടുചെന്നെത്തിക്കില്ല.

തിങ്കളാഴ്ച പൂഞ്ച് മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പത്തുവയസ്സുകാരന്‍ കൊല്ലപ്പെടുകയും മറ്റു അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാകിസ്ഥാന്‍ ഇവിടെ ആക്രമണം അഴിച്ചുവിട്ടത്.

 

Trending News