Sofia Qureshi: സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ നടപടി; കേസെടുക്കാൻ നിർദേശിച്ച് ജബൽപൂർ ​ഹൈക്കോടതി

MP High Court: ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. ജബൽപൂർ ഹൈക്കോടതിയാണ് നിർദേശം നൽകിയത്.

Written by - Zee Malayalam News Desk | Last Updated : May 14, 2025, 05:45 PM IST
  • ഭീകരരുടെ സഹോദരിയെന്നാണ് ബിജെപി മന്ത്രി വിജയ് ഷാ സോഫിയ ഖുറേഷിയെ വിശേഷിപ്പിച്ചത്
  • ഒരു പൊതുപരിപാടിയിൽ പ്രസം​ഗിക്കവേയാണ് മന്ത്രി അധിക്ഷേപകരമായ പരാമർശം നടത്തിയത്
Sofia Qureshi: സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ നടപടി; കേസെടുക്കാൻ നിർദേശിച്ച് ജബൽപൂർ ​ഹൈക്കോടതി

ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശ് മന്ത്രിക്കെതിരെ നടപടി. മന്ത്രിക്കെതിരെ കേസെടുക്കാൻ ജബൽപൂർ ഹൈക്കോടതി നിർദേശിച്ചു. ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാനാണ് കോടതി നിർദേശം നൽകിയത്. സംസ്ഥാന പോലീസ് മേധാവിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.

Add Zee News as a Preferred Source

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് മന്ത്രിയായ വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ഭീകരരുടെ സഹോദരിയെന്നാണ് ബിജെപി മന്ത്രി വിജയ് ഷാ സോഫിയ ഖുറേഷിയെ വിശേഷിപ്പിച്ചത്. ഒരു പൊതുപരിപാടിയിൽ പ്രസം​ഗിക്കവേയാണ് മന്ത്രി അധിക്ഷേപകരമായ പരാമർശം നടത്തിയത്.

ALSO READ: പഹൽ​ഗാമിലേറ്റ മുറിവിന് തിരിച്ചടി; തന്ത്രവും ആക്രമണവും വിശദീകരിച്ച പെൺകരുത്തുകൾ, സോഫിയയും വ്യോമികയും ആരാണ്?

നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാൻ അവരുടെ സഹോദരിയെ തന്നെ നമ്മൾ അയച്ചുവെന്നായിരുന്നു ബിജെപി മന്ത്രിയുടെ വാക്കുകൾ. പരാമർശം വലിയ വിവാദമായതോടെ വിജയ് ഷാ മാപ്പ് പറഞ്ഞിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ കേണൽ സോഫിയ ഖുറേഷിയെയും വിങ് കമാൻഡർ വ്യോമിക സിം​ഗിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.  

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News