പ്രതിരോധിക്കാന്‍ കമല്‍നാഥ്; നീക്കങ്ങള്‍ വേഗത്തിലാക്കി ബിജെപി

ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരെ തിരികെ എത്തിക്കുക എന്നതുമാത്രമല്ല ബിജെപി എംഎല്‍എമാരെയും കൂടെ കൂട്ടുകയെന്നതുമായിരുന്നു കമല്‍നാഥിന്‍റെ ലക്‌ഷ്യം.  

Last Updated : Mar 11, 2020, 12:32 PM IST
  • ജ്യോതിരാധിത്യ സിന്ധ്യ മാര്‍ച്ച് 12 ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ബിജെപി തങ്ങളുടെ നീക്കങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.
പ്രതിരോധിക്കാന്‍ കമല്‍നാഥ്; നീക്കങ്ങള്‍ വേഗത്തിലാക്കി ബിജെപി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ എന്തും നല്‍കുമെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്‌ രംഗത്ത്. 

എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്‌ മറ്റാരുമല്ല മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ്. ഈ നീക്കം കമല്‍നാഥിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണെന്ന കാര്യത്തില്‍ സംശയമില്ല. തന്‍റെ പരിചയസമ്പത്തും തന്ത്രവും ഇതിനായി കമല്‍നാഥ് ഉപയോഗിക്കും.  

ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരെ തിരികെ എത്തിക്കുക എന്നതുമാത്രമല്ല ബിജെപി എംഎല്‍എമാരെയും കൂടെ കൂട്ടുകയെന്നതുമായിരുന്നു കമല്‍നാഥിന്‍റെ ലക്‌ഷ്യം. എന്നാല്‍ ഇത് മണത്തറിഞ്ഞ ബിജെപി നല്ലൊരു പണികൊടുക്കുകയും ചെയ്തു.

Also read: മ​ധ്യ​പ്ര​ദേ​ശ് പ്ര​തി​സ​ന്ധി പ​രി​ഹ​രിക്കാന്‍ 'കോണ്‍ഗ്രസ്‌' ദൂതന്മാര്‍ ബംഗളൂരുവിലേയ്ക്ക്....!!

തങ്ങളുടെ എംഎല്‍എമാരെ മധ്യപ്രദേശില്‍ നിന്നും മാറ്റിയാണ് കമല്‍നാഥിന്‍റെ ഈ നീക്കത്തെ ബിജെപി തകര്‍ത്തത്.

ജ്യോതിരാധിത്യ സിന്ധ്യ മാര്‍ച്ച് 12 ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ബിജെപി തങ്ങളുടെ നീക്കങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ബിജെപിയില്‍ ചേരാന്‍ സിന്ധ്യയ്ക്കും കൂട്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 

Also read: ജ്യോതിരാദിത്യ സിന്ധ്യയെ സ്വീകരിക്കാന്‍ ബിജെപി;ഭോപാലില്‍ വെച്ച് ബിജെപിയില്‍ ചേരാന്‍ സിന്ധ്യ!

കൂടാതെ ബിജെപി നേതൃത്വം ജ്യോതിരാധിത്യ സിന്ധ്യയുടെ പദവി സംബന്ധിച്ചും ചര്‍ച്ചകളും ആരംഭിച്ചു. കമല്‍നാഥ് അവിശ്വാസപ്രമേയം നേരിടുന്നതിന് ഒരുക്കമാണെങ്കില്‍ അങ്ങനെതന്നെ സര്‍ക്കാര്‍ പുറത്താകട്ടെ എന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട്.

Trending News