Train Accident: മധ്യപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റ് കൊല്ലപ്പെട്ടു
MP Train Accident: കൂട്ടിയിടിയെ തുടർന്ന് ട്രെയിനുകളുടെ എഞ്ചിനുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരു ലോക്കോ പൈലറ്റ് മരിക്കുകയും രണ്ട് അസിസ്റ്റന്റുമാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭോപ്പാൽ: മധ്യപ്രദേശിലെ സിംഗ്പൂർ റെയിൽവേ സ്റ്റേഷന് സമീപം രണ്ട് ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. കൂട്ടിയിടിയെ തുടർന്ന് ട്രെയിനുകളുടെ എഞ്ചിനുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരു ലോക്കോ പൈലറ്റ് മരിക്കുകയും രണ്ട് അസിസ്റ്റന്റുമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിലാസ്പൂർ മുതൽ കട്‌നി വരെയുള്ള റെയിൽവേ റൂട്ടിൽ ഷാഹ്ദോലിന് 10 കിലോമീറ്റർ മുമ്പായാണ് ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബിലാസ്പൂർ-കത്നി സെക്ഷനിലെ സിംഗ്പൂർ സ്റ്റേഷനിൽ കൽക്കരി കയറ്റിയ ഗുഡ്സ് ട്രെയിൻ എഞ്ചിൻ ഉൾപ്പെടെ ഒമ്പത് വാഗണുകൾ പാളം തെറ്റി. ഈ ഭാഗത്ത് ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തവച്ചതായി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. ബിലാസ്പൂർ-കത്നി റൂട്ടിലെ എല്ലാ ട്രെയിനുകളുടെയും സർവീസിനെ ബാധിച്ചതായി റെയിൽവേ അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പാളങ്ങൾ ഗതാഗത യോഗ്യമാക്കുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടകാരണം വ്യക്തമാകൂവെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...