MSC ELSA 3 Ship Sink: കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ സംഭവം; വിശദമായ അന്വേഷണം നടത്തുമെന്ന് ഷിപ്പിങ് മന്ത്രാലയം

Union Shipping Ministry: കപ്പലിനുള്ളിലുള്ള ഇന്ധനം നീക്കം ചെയ്യാനാണ് പ്രഥമ പരി​ഗണന നൽകുന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജ​ഗന്നാഥൻ.

Written by - Zee Malayalam News Desk | Last Updated : May 28, 2025, 06:05 PM IST
  • കപ്പലിലെ ഇന്ധനം ജൂലൈ മൂന്നോടെ പൂർണമായും നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ
  • അപകടകരമായ ഒരു ഇന്ധനവും ഇതുവരെ കടലിൽ കലർന്നിട്ടില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി
MSC ELSA 3 Ship Sink: കൊച്ചി തീരത്ത് ചരക്കുകപ്പൽ മുങ്ങിയ സംഭവം; വിശദമായ അന്വേഷണം നടത്തുമെന്ന് ഷിപ്പിങ് മന്ത്രാലയം

ന്യൂഡൽഹി: അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങി കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. കപ്പലിനുള്ളിലുള്ള ഇന്ധനം നീക്കം ചെയ്യാനാണ് പ്രഥമ പരി​ഗണന നൽകുന്നതെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജ​ഗന്നാഥൻ പറഞ്ഞു.

Add Zee News as a Preferred Source

കപ്പൽ കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എം എസ് സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയില്ല. കപ്പലിന്റെ ബലാസ്റ്റിലുണ്ടായ തകർച്ചയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിന്റെ എല്ലാവശങ്ങളും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.

ALSO READ: ഇതുവരെ തീരത്തടിഞ്ഞത് 27 എണ്ണം, കണ്ടെയ്നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും

കപ്പലിലെ ഇന്ധനം ജൂലൈ മൂന്നോടെ പൂർണമായും നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. അപകടകരമായ ഒരു ഇന്ധനവും ഇതുവരെ കടലിൽ കലർന്നിട്ടില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. കപ്പൽ ഉയർത്താൻ ശ്രമം തുടരുകയാണ്. കടലിൽ നിന്ന് കണ്ടെയ്നറുകൾ പൂർണമായും നീക്കം ചെയ്യാൻ ടിആൻഡ്ടി കമ്പനിക്ക് ചുമതല നൽകി.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും അസാധാരണമായ സാഹചര്യം രൂപപ്പെട്ടതിനാൽ കമ്പനിക്കെതിരെ കേരളം നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം തേടി.

ALSO READ: ചരക്കു കപ്പലിലെ 14 കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു; മീൻപിടിത്തം ജൂൺ ഒന്ന് വരെ നിരോധിച്ചു

കപ്പലിൽ ആകെ 64 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 കണ്ടെയ്നറുകളിലാണ് അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നത്. ഇവയിൽ 12 എണ്ണത്തിൽ കാത്സ്യം കാർബൈഡ് ആണ്. അപകടകരമായ വസ്തുക്കളുള്ള കണ്ടെയ്നറുകൾ ഒഴുകിപ്പോയിട്ടില്ലെന്നാണ് പ്രാഥമിക നി​ഗമനം. അപകടസ്ഥലത്ത് ഇന്ത്യൻ കോസ്റ്റ്​ഗാർഡിന്റെ മൂന്ന് വെസലുകൾ ഇപ്പോഴും തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News