Video: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് അംബാനി!!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും വ്യവസായ പ്രമുഖനുമായ മുകേഷ് അംബാനി. 

Last Updated : Apr 18, 2019, 05:51 PM IST
Video: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് അംബാനി!!

മും​ബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും വ്യവസായ പ്രമുഖനുമായ മുകേഷ് അംബാനി. 

മും​ബൈ സൗ​ത്ത് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന മി​ലി​ന്ദ് ദേവ്റ​യെ പി​ന്തു​ണച്ചാണ് മുകേഷ് അംബാനിയുടെ വോട്ടഭ്യര്‍ത്ഥന. മിലിന്ദ് തന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലാണ് അംബാനി വോട്ടഭ്യര്‍ത്ഥിക്കുന്നത്. 

സൗത്ത് മുംബൈയുടെ നേതാവ് മിലിന്ദ് മാത്രമാണ്. കഴിഞ്ഞ 10 വര്‍ഷമായി മിലിന്ദ് സൗത്ത് മുംബൈയെ പ്രതിനിധീകരിക്കുന്നു.

സൗത്ത് മുംബൈയുടെ സാമൂഹ്യ-സാമ്പത്തിക-സംസ്കാര വിഷയങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നേതാവാണ്‌ മിലിന്ദ്- മുകേഷ് അംബാനി പറയുന്നു. 

റഫേല്‍ ഇടപാടില്‍ തിരിമറി നടത്തിയെന്നാരോപിച്ച് അ​നി​ല്‍ അംബാ​നി​യെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ക്ര​മി​ക്കു​മ്പോ​ഴാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്കു​ള്ള മു​കേ​ഷ് അം​ബാ​നി​യു​ടെ പ​ര​സ്യ പി​ന്തു​ണ. 

 

Trending News