ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ ഇനി റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി ഇല്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനം ഗണ്യമായകുറഞ്ഞതോടെയാണ് മുകേഷ് അംബാനി പട്ടികയിൽ നിന്ന് പുറത്തായത്. ഹുറുൻ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025 പ്രകാരം അംബാനിയുടെ സമ്പത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ കടബാധ്യത വർധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ നിന്ന് പുറത്തായെങ്കിലും ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം ഇപ്പോഴും മുകേഷ് അംബാനിക്ക് തന്നെയാണ് സ്വന്തം. ലോകസമ്പന്നരിൽ ഒന്നാം സ്ഥാനത്ത് ഇലോൺ മസ്‌ക് തന്നെയാണുള്ളത്. മസ്‌കിന്റെ ആസ്തി 82% വർധിച്ച് 420 ബില്യൺ ഡോളറിലെത്തി. ജെഫ് ബസോസ്, മാർക്ക് സക്കർബർഗ്, ജെൻസൻ ഹുവാങ് എന്നിവരാണ് പിന്നാലെയുള്ളത്.
അതേസമയം ലോകത്ത് ഏറ്റവും കോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ചൈനയാണുള്ളത്. ഇതാദ്യമായാണ് ചൈന അമേരിക്കയെ പിന്തള്ളി പട്ടികയിൽ ഒന്നാമതെത്തുന്നത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയാണുള്ളത്.
ഇന്ത്യയിൽ ഈ വർഷം മാത്രം 13 പുതിയ ശതകോടീശ്വരന്മാരാണ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. 98 ട്രില്യൺ രൂപയാണ് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം മൂന്നിലൊന്നാണ്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ളത് മുംബൈയിലാണ്. 90 ശതകോടീശ്വരന്മാരാണ് മുംബൈയിലുള്ളത്. മുകേഷ് അംബാനി, ഗൗതം അദാനി, റോഷ്നി നാടാർ, ദിലീപ് ഷാങ്വി, അസിം പ്രേംജി, കുമാർ മംഗലം ബിർള, സൈറസ് പൂനവല്ല, നീരജ് ബജാജ്, രവി ജയ്പുരിയ, രാധാകിഷൻ ദമാനി എന്നിവരാണ് ഏഷ്യയിലെ ധനികരിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള ഇന്ത്യക്കാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









