Video: ഗതികെട്ട് അവസാനം വസ്ത്രങ്ങളഴിക്കേണ്ടി വന്ന യുവതി!

പിറ്റേന്ന് രാവിലെ തന്നെ ഹാജരാകാമെന്ന് യുവതി പറഞ്ഞെങ്കിലും പൊലീസുകാര്‍ അതിനു സമ്മതിച്ചില്ല. 

Last Updated : Oct 31, 2018, 05:10 PM IST
Video: ഗതികെട്ട് അവസാനം വസ്ത്രങ്ങളഴിക്കേണ്ടി വന്ന യുവതി!

പൊലീസുകാരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം വസ്ത്രങ്ങളഴിച്ച് പ്രതിഷേധിച്ച് ഒരു യുവതി. മുംബൈയിലെ ലോഖണ്ഡ് വാലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. 

യുവതി താമസിക്കുന്ന പോഷ് റസിഡന്‍ഷ്യന്‍ കോംപ്ലക്‌സില്‍ നിന്നും തങ്ങള്‍ക്കൊപ്പം രാത്രി തന്നെ സ്റ്റേഷനിലേക്ക് വരാന്‍ പൊലീസുകാര്‍ യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നു. 

പിറ്റേന്ന് രാവിലെ തന്നെ ഹാജരാകാമെന്ന് യുവതി പറഞ്ഞെങ്കിലും പൊലീസുകാര്‍ അതിനു സമ്മതിച്ചില്ല. 

വനിതാ പൊലീസുകാര്‍ സംഘത്തില്‍ ഇല്ലാതിരുന്നതിനാലാണ് യുവതി സ്റ്റേഷനിലേക്ക് പോകാന്‍ വിസമ്മതം അറിയിച്ചത്. പൊലീസുകാര്‍ വിടുന്ന ലക്ഷണമില്ലെന്ന് കണ്ടതിനാലാണ് യുവതിക്ക് വസ്ത്രമഴിച്ച് പ്രതിഷേധിക്കേണ്ടി വന്നത്. 

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയതോടെ പെണ്‍കുട്ടിയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

ലിഫ്റ്റില്‍ തനിച്ചു നില്‍ക്കുന്ന യുവതി മുകള്‍ നിലയിലുള്ള തന്‍റെ ഫ്ലാറ്റിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പൊലീസുകാരോട് തുടര്‍ച്ചയായി അപേക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കെട്ടിടത്തിലെ കാവല്‍ക്കാരന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍  ഫ്ലാറ്റിലെത്തിയത്.

ഇന്‍റര്‍കോമിലൂടെ ആവശ്യപ്പെട്ട സിഗരറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് കാവല്‍ക്കാരനായ ആലോകും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് യുവതി പരാതി നല്‍കിയതെന്നാണ് അലോക് പറയുന്നത്. 

ഡെറാഡൂണില്‍ നിന്നെത്തി മുംബൈയില്‍ താമസിക്കുന്ന യുവതി സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. 

സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിട്ടും വനിതാ പൊലീസിന്‍റെ സഹായമില്ലാതെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നടപടി വിവാദത്തിലായിരിക്കുകയാണ്.

Trending News