Mumbai Court: ഓഹരി വിപണി ക്രമക്കേട്: മാധബി പുരി ബുച്ചിനെതിരെ കേസെടുക്കണമെന്ന് കോടതി

ചട്ടങ്ങള്‍ പാലിക്കാതെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യാന്‍ അനുവദിച്ചെന്നാരോപിച്ച് സപന്‍ ശ്രീവാസ്തവ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2025, 10:19 AM IST
  • സെബി മുന്‍ ചെയര്‍പഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ മുംബൈ സ്പെഷ്യൽ കോടതിയുടെ നിർദ്ദേശം
  • ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കാൻ ഉത്തരവിട്ട് കോടതി
Mumbai Court: ഓഹരി വിപണി ക്രമക്കേട്: മാധബി പുരി ബുച്ചിനെതിരെ കേസെടുക്കണമെന്ന് കോടതി

മുംബൈ: ഓഹരി വിപണിയിലെ ക്രമക്കേടില്‍ സെബി മുന്‍ ചെയര്‍പഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ മുംബൈ സ്പെഷ്യൽ കോടതിയുടെ നിർദ്ദേശം. മാധബിയുടെ പേരിൽ മാത്രമല്ല ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ മുംബൈ സ്പെഷ്യൽ കോടതി മുംബൈയിലെ അഴിമതി വിരുദ്ധ വിഭാഗത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

Add Zee News as a Preferred Source

Also Read: സെബിയുടെ ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ; നിയമനം മൂന്ന് വർഷത്തേക്ക്

ചട്ടങ്ങള്‍ പാലിക്കാതെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യാന്‍ അനുവദിച്ചെന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തകനായ സപന്‍ ശ്രീവാസ്തവ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.  വിഷയത്തിൽ 30 ദിവസത്തിനകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഴിമതി വിരുദ്ധ വിഭാഗത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും ഗൂഢാലോചന നടത്തിയതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും അതുകൊണ്ടുതന്നെ നിഷ്പക്ഷ അന്വേഷണം ആവശ്യമാണെന്നും കോടതി അറിയിച്ചിട്ടുണ്ട്.  കൂടാതെ വിഷയത്തിൽ ഗുരുതര കുറ്റമാണ് ആരോപിച്ചിരിക്കുന്നതെന്നും സിആര്‍പിസി പ്രകാരം ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.  അഴിമതി നിരോധന നിയമം, സെബി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, മറ്റ് ബാധകമായ നിയമങ്ങൾ എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് കോടതിയുടെ നിർദ്ദേശം.

Also Read: കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ പരീക്ഷ എഴുതിക്കും, പ്രതിഷേധവുമായി എംഎസ്എഫും കെഎസ്‌യുവും

ഇതിനിടയിൽ 1994 ല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു കമ്പനി ലിസ്റ്റ് ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് പരാതിയുള്ളതെന്നും ആ സമയത്ത് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ ചുമതലയില്‍ ഇല്ലായിരുന്നെന്നും സെബി അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്.  അതുകൊണ്ടുതന്നെ മുംബൈ സ്പെഷ്യൽ കോടതിയുടെ ഈ ഉത്തരവിനെതിരെ സെബി ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News