Mumbai Terrorist Attack: തഹാവൂർ റാണയെ കൊച്ചിയിൽ സഹായിച്ചത് ആര്? അന്വേഷണം വ്യാപിപ്പിച്ച് എൻഐഎ, ഒരാൾ കസ്റ്റഡിയിൽ

Tahawwur Rana Mumbai Terrorist Attack: ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിലെത്തിയതെന്ന് റാണ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 12, 2025, 10:08 AM IST
  • ഇതിനിടെ റാണയ്ക്കും ഹെഡ്ലിയ്ക്കും ഇന്ത്യയിൽ സഹായം ചെയ്ത ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു
  • തഹാവൂർ റാണയുടെ നിർദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാൾ മൊഴി നൽകിയെന്നാണ് സൂചന
Mumbai Terrorist Attack: തഹാവൂർ റാണയെ കൊച്ചിയിൽ സഹായിച്ചത് ആര്? അന്വേഷണം വ്യാപിപ്പിച്ച് എൻഐഎ, ഒരാൾ കസ്റ്റഡിയിൽ

ഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ റാണയ്ക്ക് കൊച്ചിയിൽ ഉൾപ്പെടെ ആര് സഹായം നൽകിയെന്നതിൽ അന്വേഷണം നടത്തി എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിലെത്തിയതെന്ന് റാണ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Add Zee News as a Preferred Source

ഇതിനിടെ റാണയ്ക്കും ഹെഡ്ലിയ്ക്കും ഇന്ത്യയിൽ സഹായം ചെയ്ത ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു. തഹാവൂർ റാണയുടെ നിർദേശപ്രകാരമാണ് ഡേവിഡ് കോൾമാൻ ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാൾ മൊഴി നൽകിയെന്നാണ് സൂചന.

ഇയാളെ റാണയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലെത്തിച്ചു. മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഇന്നലെ മൂന്ന് മണിക്കൂറാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ പല ചോദ്യങ്ങൾക്കും റാണ വ്യക്തമായ ഉത്തരം നൽകുന്നില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.

റാണ ഉൾപ്പെടെയുള്ള പ്രതികൾ 2005 മുതൽ മുംബൈയിൽ ഭീകരാക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയെന്നാണ് എൻഐഎ പറയുന്നത്. 2008 നവംബ‍ർ 26 മുതൽ 29 വരെയാണ് മുംബൈയിലെ താജ് ഹോട്ടലിൽ ഭീകരാക്രമണം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News