)
അസം: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെ അറസ്റ്റ് ചെയ്തു. സുബീൻ കയറിയ യാത്രാ ബോട്ടിൽ ഒപ്പമുണ്ടായിരുന്ന ആളാണ് ജ്യോതി ഗോസ്വാമി.
ജ്യോതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതിനിയിൽ ഗോസ്വാമിയുടെ അറസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നിലധികം സൂചനകളുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. ഗായകന്റെ മരണം അന്വേഷിക്കാൻ സ്പെഷ്യൽ ഡിജിപി എം.പി. ഗുപ്തയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണസംഘത്തെയാണ് അസം സർക്കാർ രൂപീകരിച്ചിരിക്കുന്നത്. ഗായകന്റെ മരണത്തിന് ദിവസങ്ങൾക്ക് ശേഷം അസമിൽ സുബീന്റെ മാനേജർക്കെതിരെ എസ്ഐടി റെയ്ഡ് നടത്തിയ അതേ ദിവസമാണ് സംഗീതജ്ഞന്റെ അറസ്റ്റുണ്ടായതെന്നാണ് റിപ്പോർട്ട്.
സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മയുമായി ബന്ധപ്പെട്ട ഗുവാഹാട്ടിയിലെ ദതാൽപാറയിലുള്ള സ്ഥലങ്ങളിലും അന്വേഷണസംഘം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിൽ സംരംഭകനും സാംസ്കാരിക പ്രവർത്തകനുമായ ശ്യാംകാനു മഹന്തയും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ഉദ്യോഗസ്ഥർ വ്യാഴാഴ്ച മഹന്തയുടെ വസതി സന്ദർശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം നിലവിൽ എയർപോർട്ട് ലോഞ്ചിലാണെന്നും കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിങ്കപ്പൂർ അസം അസോസിയേഷനിലെ നിരവധി അംഗങ്ങളെയും കസ്റ്റഡിയിലെടുക്കുമെന്നും റിപ്പോർട്ടുണ്ട്. അന്വേഷണം വിപുലമാക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സിങ്കപ്പൂരിൽ വെച്ചുണ്ടായ ഒരു സ്കൂബ ഡൈവിങ് അപകടത്തിൽ സെപ്റ്റംബർ 19 നാണ് സുബീൻ ഗാർഗ് മരിച്ചത്. ചൊവ്വാഴ്ച അദ്ദേഹത്തെ സംസ്ഥാന ബഹുമതികളോടുകൂടി സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന് ഉറപ്പാക്കാൻ രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷമായിരുന്നു സംസ്കാരം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.