close

News WrapGet Handpicked Stories from our editors directly to your mailbox

ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയില്‍!!

ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലാണെന്നും, അതിന് കാരണം ഇന്ത്യയുടെ ഹൈന്ദവ സംസ്കാരമാണെന്നും ആവര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.

Sheeba George | Updated: Oct 13, 2019, 02:01 PM IST
ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയില്‍!!

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലാണെന്നും, അതിന് കാരണം ഇന്ത്യയുടെ ഹൈന്ദവ സംസ്കാരമാണെന്നും ആവര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.

ഹിന്ദു ഒരു മതമല്ല, ഒരു ഭാഷയല്ല, ഒരു രാജ്യത്തിന്‍റെ പേരല്ല. ഹിന്ദു എന്നത് ഒരു സംസ്‌ക്കാരമാണ്. അത് മറ്റ് സംസ്കാരങ്ങളെയും വൈവിധ്യങ്ങളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ശനിയാഴ്ച ആര്‍എസ്എസിന്‍റെ ഒരു യോഗത്തില്‍ പങ്കെടുത്ത അവസരത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

ജൂതന്മാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് ശരണം നല്‍കിയ രാജ്യമാണ് ഇന്ത്യ. മാത്രമല്ല, ജൂതന്മാര്‍ക്കും പാര്‍സികള്‍ക്കും അവരവരുടെ ആചാരങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യം രാജ്യ൦ നല്‍കുന്നുണ്ട്. ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്. ഇത്, നാം ഹിന്ദുക്കളായതുകൊണ്ടാണ്, അദ്ദേഹം പറഞ്ഞു.

സംസ്ക്കാരം, ഭാഷ, ഭൂമിശാസ്ത്രപരമായ വൈവിധ്യം ഇവയെല്ലാമുണ്ടെങ്കിലും ഇന്ത്യക്കാര്‍ 'നമോന്നാണ്' എന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്നവരാണ്, അതിനാലാണ് വിവിധ മതസ്ഥരെങ്കിലും ഇന്ത്യയില്‍ സുരക്ഷ അനുഭവിക്കാന്‍ സാധിക്കുന്നത്‌ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യ, ഹിന്ദു രാഷ്ട്രമാണെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന മുന്‍പ് വിവാദമായിരുന്നു. ഹിന്ദു രാഷ്ട്രമെന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആര്‍എസ്എസ് സംഘം ഉള്‍പ്പെട്ടിട്ടില്ലെന്നും ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാണെന്നും ഈ വാക്ക് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുമെന്നുമായിരുന്നു ഭാഗവതിന്‍റെ പ്രസ്താവന.

വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നടന്ന ചടങ്ങിലായിരുന്നു മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന. ഇത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. 

9 ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭാഗവത് ഒഡിഷയില്‍ എത്തിയിരിക്കുന്നത്. ഒഡിഷയില്‍ നടക്കുന്ന അഖിൽ ഭാരതീയ കര്യകാരി മണ്ഡല യോഗത്തിൽ പങ്കെടുക്കുന്നതിനായാണ്‌ അദ്ദേഹം സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒക്ടോബർ 15 മുതൽ 20 വരെയാണ് ഗോഗം നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. കൂടാതെ, പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയുടെ വാർഷിക യോഗം ഇത്തവണ ഒഡീഷയിലാണ് നടക്കുകയാണ്.