)
പേരിൽ പോലും പാകിസ്താൻ വേണ്ടെന്ന് പറഞ്ഞ് മൈസൂർ പാക്കിന്റെ പേര് മാറ്റി മൈസൂർ ശ്രീയാക്കി. എന്നാൽ ചോദ്യമതല്ല. ശരിക്കും മൈസൂർ പാക്കിലെ 'പാക്ക്' ന് പാകിസ്താനുമായി ബന്ധമുണ്ടോ? സത്യത്തിൽ ഇല്ലെന്ന് പറയേണ്ടി വരും കാരണം, പാക് എന്നാൽ കന്നടയിൽ മധുരം എന്നാണ് അർത്ഥം. ഈ മധുരത്തിന് ഇങ്ങനെ ഒരു പേര് വന്നതിന് പിന്നിലും പല കഥകളും ചുറ്റിത്തിരിയുന്നുണ്ട്. അതിലൊന്ന് 1935 കാലത്താണ്.
മൈസൂരിലെ ഭക്ഷണപ്രിയനായ നാട്ടുരാജാവ് ആയിരുന്നു രാജകൃഷ്ണവാഡിയാർ നാലാമൻ. ഇദ്ദേഹത്തിനറെ അംബാ വിലാസം കൊട്ടാരത്തിലെ പാചകക്കാരനായ കാകാ സുര മാടരപ്പയാണ് ഈ പലഹാരം ആദ്യമായി ഉണ്ടാക്കുന്നത്. പലഹാരം കഴിച്ച രാജാവിന് ഇത് വളരെയധികം ഇഷ്ടമാവുകയും എന്താണ് ഈ പലഹാരത്തിന്റെ പേരെന്ന് ചോദിക്കുകയുമുണ്ടായി. മൈസൂരിൽ ഉണ്ടാക്കിയ മധുരപലഹാരത്തിന് അങ്ങനെ മൈസൂർ പാക്ക് എന്ന പേര് പാചകക്കാരനായ മാടപ്പ പറയുകയായിരുന്നു. പിന്നീട് രാജാവിന്റെ നിരദ്ദേശപ്രകാരം ഇവയുടെ വില്‍പ്പനയും ആരംഭിച്ചു.
എന്നാൽ, ഇന്ത്യാ പാകിസ്താൻ സംഘർഷങ്ങളുടെ പിന്നാലെയാണ് പാക്ക് വരുന്ന പലഹാരത്തിന്റെ പേര് മൈസൂർ ശ്രീ എന്ന് രാജസ്ഥാനിലെ ജയ്പൂരി ബേക്കറി മാറ്റിയത്. മധുര പലഹാരങ്ങളുടെ പേരിനൊപ്പമുള്ള പാക് എന്ന വാക്കിന് പാക്കിസ്താനുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ബേക്കറി ഉടമയുടെ ഇടപെടൽ. കൂടാതെ ഇനി മുതല്‍ 'മോട്ടി പാക്ക്' എന്നത് 'മോട്ടി ശ്രീ'യും 'ഗോണ്ട് പാക്ക്' എന്നത് 'ഗോണ്ട് ശ്രീ'യും ആയിരിക്കുമെന്നും ബേക്കറിയുടമ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.