Nainar Nagendran: തമിഴ്നാട് ബിജെപി ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും

കെ അണ്ണാമലൈക്ക് പകരമാണ് നൈനാർ നാഗേന്ദ്രൻ  ബിജെപിയുടെ അധ്യക്ഷൻ ആയത്. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2025, 07:49 PM IST
  • 1960 ഒക്ടോബർ 16ന് വടിവീശ്വരത്ത് ജനിച്ച നാഗേന്ദ്രൻ എഐഡിഎംകെ പ്രവർത്തകനായിരുന്നു .
  • 2017 ലാണ് നൈനാർ ബിജെപിയിൽ ചേർന്നത്.
  • നിലവിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവാണ്.
Nainar Nagendran: തമിഴ്നാട് ബിജെപി ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും

ചെനൈ : തമിഴ്നാട് ബിജെപി ഘടകത്തിന്റെ  പുതിയ അധ്യക്ഷനായി  നൈനാർ നാഗേന്ദ്രനെ ശനിയാഴ്ച പ്രഖ്യാപിച്ചു. കെ അണ്ണാമലൈക്ക് പകരമാണ് നൈനാർ നാഗേന്ദ്രൻ  ബിജെപിയുടെ അധ്യക്ഷൻ ആയത്. 

Add Zee News as a Preferred Source

1000 ത്തിലധികം എംഎൽഎമാരും, 300 ലധികം എംപിമാരും ഉള്ള വളരെ വലിയ പാർട്ടിയാണ് ബിജെപി എന്നും ഈ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആകാൻ കഴിഞ്ഞതിൽ വളരെ അഭിമാനം ഉണ്ടെന്നും നൈനാർ  നാഗേന്ദ്രൻ പറഞ്ഞു.

 കഴിഞ്ഞ ദിവസം  ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ്  നൈനാർ പത്രിക നൽകിയത്. ഇന്ന് വൈകുന്നേരം 4 മണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക നൽകാനുള്ള സമയം. എന്നാൽ നൈനാർ നാഗേന്ദ്രൻ മാത്രമാണ് സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക്  നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

 ആരാണ് നൈനാർ നാഗേന്ദ്രൻ ? 

1960 ഒക്ടോബർ 16ന് വടിവീശ്വരത്ത് ജനിച്ച നാഗേന്ദ്രൻ എഐഡിഎംകെ  പ്രവർത്തകനായിരുന്നു .2001 മുതൽ 2006 വരെ എഐഡിഎംകെ സർക്കാരിൽ നൈനാർ ക്യാബിനറ്റ് മന്ത്രിയായിയിരുന്നു. 2017 ലാണ് നൈനാർ ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവാണ്.  തേവർ സമുദായ അംഗമാണ് എന്നുള്ളതാണ് നൈനാരെ  അധ്യക്ഷ സ്ഥാനത്തേക്ക്  പരിഗണിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.

 നൈനാർ നാഗേന്ദ്രൻ 2020 മുതൽ തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റ്‌ ആയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ നിന്ന്  പാർട്ടി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു.

ആണ്ടാളിനെ കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ 2018 ൽ പ്രശസ്ത തമിഴ് ഗാനരചയിതാവും  എഴുത്തുകാരനുമായ   വൈര മുത്തുവിനെതിരെ നൈനാർ വധഭീഷണി മുഴക്കിയതും ഏറെ വാർത്തയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News