പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേഠിയില്‍

ഗാന്ധി കുടുംബത്തിലുള്ളവര്‍ സ്ഥിരമായ ജയിക്കുന്ന അമേഠിയിലും റായ് ബറേലിയിലും പോലും വികസനമെത്തിച്ചത് തങ്ങളാണെന്ന ബിജെപി പ്രചാരണത്തിനിടെയാണ് മോദി അമേഠിയിലെത്തുന്നത്.  

Last Updated : Mar 3, 2019, 08:59 AM IST
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേഠിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേഠിയില്‍. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് മോദി രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെത്തുന്നത്. ഇന്തോ റഷ്യന്‍ സംയുക്ത സംരഭമായ ഇന്തോ റഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആയുധ നിര്‍മാണക്കമ്പനി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തും.

ഗാന്ധി കുടുംബത്തിലുള്ളവര്‍ സ്ഥിരമായ ജയിക്കുന്ന അമേഠിയിലും റായ് ബറേലിയിലും പോലും വികസനമെത്തിച്ചത് തങ്ങളാണെന്ന ബിജെപി പ്രചാരണത്തിനിടെയാണ് മോദി അമേഠിയിലെത്തുന്നത്. രാഹുലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി മണ്ഡലത്തിൽ സജീവമാണ്.

മോദി വിരോധം രാജ്യ വിരുദ്ധതയാകരുതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പറഞ്ഞിരുന്നു. പ്രതിരോധ സേനയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്യുകയാണെന്നും മോദി ആരോപിച്ചു. റാഫേല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ പാക്കിസ്ഥാന് കൂടുതല്‍ മികച്ച രീതിയില്‍ മറുപടി നല്‍കാമായിരുന്നു.

രാജ്യ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പട്ടു. വ്യോമസേന പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ശേഷമുള്ള ആദ്യ പൊതു പരിപാടിയായ ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍. 

More Stories

Trending News