മഹാദേവന്റെ മണ്ണില്‍ നിന്നും പ്രധാനമന്ത്രി ഇന്ന് മഹാവിഷ്ണുവിന്‍റെ മണ്ണിലേക്ക്

പ്രധാനമന്ത്രിയുടെ ദര്‍ശനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ബദരിനാഥ് ക്ഷേത്ര കമ്മിറ്റി അധ്യക്ഷന്‍ മോഹന്‍ പ്രസാദ്‌ തപിയാല്‍ അറിയിച്ചു.  

Last Updated : May 19, 2019, 09:08 AM IST
മഹാദേവന്റെ മണ്ണില്‍ നിന്നും പ്രധാനമന്ത്രി ഇന്ന് മഹാവിഷ്ണുവിന്‍റെ മണ്ണിലേക്ക്

ബദരിനാഥ്‌: പുണ്യക്ഷേത്ര ദര്‍ശനത്തിനായി ഇന്നലെ കേദാര്‍നാഥിൽ എത്തിയ പ്രധാനമന്ത്രി ഇന്ന് ബദരിനാഥിലേക്ക് പോകും.

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണവും പൂർത്തിയായ വേളയിലാണ് അദ്ദേഹം ക്ഷേത്രദർശനത്തിനായി ഇന്നലെ എത്തിയത്. ഇന്ന് അദ്ദേഹത്തിന്‍റെ മണ്ഡലമായ വാരണാസിയും തിരഞ്ഞെടുപ്പ് ചൂടിലാണ്.

പ്രധാനമന്ത്രിയുടെ ദര്‍ശനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ബദരിനാഥ് ക്ഷേത്ര കമ്മിറ്റി അധ്യക്ഷന്‍ മോഹന്‍ പ്രസാദ്‌ തപിയാല്‍ അറിയിച്ചു. ബദരിനാഥില്‍ മോദിജിയെ കാണാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണെന്ന് അദ്ദേഹം പറഞ്ഞു. 

കാലാവസ്ഥാ ഭേദമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള റോഡ്-റെയിൽ പാതകൾ നിർമ്മിക്കുന്നതിനുള്ള രണ്ട് പദ്ധതികൾ പ്രധാനമന്ത്രി അവതരിപ്പിച്ചിരുന്നു. അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുന്ന തരത്തിൽ ത്വരിത ഗതിയിലാണ് പണികൾ മുന്നോട്ട് നീങ്ങുന്നതെന്നും 2022 ഓടെ റെയില്‍പാത പൂർണ്ണമായും ഗതാഗത സജ്ജമാകുമെന്നും ഈ രണ്ട് പദ്ധതികളും ബദരിനാഥന്‍റെ മണ്ണിൽ അവതരിപ്പിച്ച പ്രധാനമന്ത്രിക്ക് ഞങ്ങൾ നന്ദി അറിയിക്കുകയാണെന്നും തപിയാൽ പറഞ്ഞു.

കേദാർനാഥിലെ മഹേശ്വ്രര ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം രുദ്രാ ഗുഹയിലെ ഏകാന്ത ധ്യാനം പൂര്‍ത്തിയാക്കി ബദരിനാഥിലേയ്ക്ക് പോകും.

കേദാർനാഥിലെ ജനങ്ങളോടും പ്രാദേശിക ഭരണാധികാരികളോടും സംവദിച്ച ശേഷം അവിടെ നടക്കുന്ന വികസന പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വിലയിരുത്തി.

കേദാര്‍നാഥിൽ എത്താന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷവും നന്ദിയും അറിയിച്ചു. പ്രധാനമന്ത്രിയെ കാണാന്‍ ജനങ്ങള്‍ ആര്‍ത്തിരമ്പി.  അവിടെനിന്നും ഇപ്പോള്‍ അദ്ദേഹം ബദരിനാഥിലേയ്ക്ക് തിരിച്ചതായിട്ടാണ് വിവരം ലഭിക്കുന്നത്.

 

 

 

 

More Stories

Trending News