രാജീവ്‌ ഗാന്ധിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

1991 ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാലാണ് രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്. 

Last Updated : May 21, 2019, 10:48 AM IST
രാജീവ്‌ ഗാന്ധിയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 28 മത് രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി തന്‍റെ ആദരവ് അര്‍പ്പിച്ചത്.

 

 

രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും, പ്രിയങ്കയും രാവിലെ തന്നെ വീര്‍ഭൂമിയില്‍ എത്തി ആദരവര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി എത്തിവരും വീര്‍ഭൂമിയിലെത്തിയിരുന്നു.

 

 

1991 ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാലാണ് രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്.

Trending News