close

News WrapGet Handpicked Stories from our editors directly to your mailbox

അമ്മയുടെ ആശീര്‍വാദം വാങ്ങാന്‍ മോദി ഇന്ന് അഹമ്മദാബാദിലേയ്ക്ക്

വൈകുന്നേരം 5 മണിയോടെ അഹമ്മദാബാദില്‍ എത്തുമെന്നാണ് സൂചന. 

Updated: May 26, 2019, 07:35 AM IST
അമ്മയുടെ ആശീര്‍വാദം വാങ്ങാന്‍ മോദി ഇന്ന് അഹമ്മദാബാദിലേയ്ക്ക്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലേയ്ക്ക് പോകും. തന്‍റെ രണ്ടാമൂഴത്തിലെ പ്രധാനമന്ത്രി പദത്തിലേക്കുള്ള സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് അമ്മ ഹീരാബെനിനെ കണ്ട് അനുഗ്രഹം വാങ്ങാനാണ് മോദി അഹമ്മദാബാദിലേയ്ക്ക് പോകുന്നത്.

വൈകുന്നേരം 5 മണിയോടെ അഹമ്മദാബാദില്‍ എത്തുമെന്നാണ് സൂചന. അഹമ്മദാബാദിലെത്തുന്ന മോദി വീട്ടില്‍ ചെന്ന് അമ്മയുടെ അനുഗ്രഹം വങ്ങും. നാളെ ഡല്‍ഹിയില്‍ എത്തുന്ന അദ്ദേഹം വാരണാസിയിലേയ്ക്ക് പോകും. വാരണാസിയില്‍ കാശിനാഥന്‍റെ അനുഗ്രഹം തേടി ഗംഗാ ആരതിയും നടത്തിയതിന് ശേഷമായിരിക്കും  മോദി പ്രധാനമന്ത്രി പദം സ്വീകരിക്കുന്നത്.  

ഇന്നലെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാൻ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിക്കുകയും ചെയ‌്തു.

പുതിയ ഇന്ത്യയുടെ തുടക്കമാണിതെന്നും ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വത നേടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തടസങ്ങളേയും എന്‍ഡിഎ മറികടന്നു. തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മോദി വ്യക്തമാക്കി.

എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രംസഗം ആരംഭിച്ചത്. 

ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു. മെയ്‌ 30 ന് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.