മലയാളത്തില്‍ വിഷു ആശ൦സകള്‍ നേര്‍ന്ന് പ്രധാനമന്ത്രി!!

വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ.

Updated: Apr 15, 2019, 11:44 AM IST
മലയാളത്തില്‍ വിഷു ആശ൦സകള്‍ നേര്‍ന്ന് പ്രധാനമന്ത്രി!!

ന്യൂഡല്‍ഹി: വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ.

കേരളീയര്‍ക്ക് സന്തോഷവും  സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് പ്രധാനമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജായ 'ചൗക്കിദാര്‍ നരേന്ദ്ര മോദി'യിലൂടെയാണ് വിഷു ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 

''എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവര്‍ഷം എല്ലാവര്‍ക്കും നേരുന്നു''- മോദി കുറിച്ചു. 

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പ്രധാനമന്ത്രി വിഷു ആശംസകള്‍ നേര്‍ന്നിരുന്നു. അന്നും മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.