പ്രധാനമന്ത്രിയുടെ 'അപമാനകരമായ' പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കി
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 'അപമാനകരമായ' പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കിയതായി രാജ്യസഭാ അദ്ധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചു.

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 'അപമാനകരമായ' പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കിയതായി രാജ്യസഭാ അദ്ധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചു.
രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞടുപ്പില്‍ വിജയിയായ എന്‍ഡിഎയുടെ ഹരിവംശ് നാരായണ്‍ സിംഗിനെ അനുമോദിച്ച വേളയിലാണ് കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെതിരെ പ്രധാനമന്ത്രി 'അപമാനകരമായ' പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശങ്ങളാണ് രേഖകളില്‍നിന്നും രാജ്യസഭാ അദ്ധ്യക്ഷന്‍ നീക്കിയത്.
ഹരിവംശ് നാരായണിനെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ നല്ല എഴുത്ത് കൊണ്ട് അനുഗ്രഹീതനായ വ്യക്തിയും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ജിയ്ക്ക് വേണ്ടപ്പെട്ടയാളും, എന്നാല്‍ ഇപ്പോള്‍ നമ്മളെല്ലാവരും അദ്ദേഹത്തെ ആശ്രയിച്ചിരിക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ശേഷമാണ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ബി.കെ ഹരിപ്രസാദിനെതിരായി അപകീര്‍ത്തികരമായി മോദി സംസാരിച്ചത്. പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തു വന്നിരുന്നു.
റൂള്‍ 238 ചൂണ്ടിക്കാട്ടി ആര്.ജെ.ഡി എം.പി മനോജ് കുമാറാണ് അപകീര്‍ത്തികരമെന്ന് ചൂണ്ടിക്കാട്ടി വിഷയം സഭയില്‍ ഉന്നയിച്ചത്. ഇതോടെയാണ്, അദ്ധ്യക്ഷന്‍ അധ്യക്ഷൻ വെങ്കയ്യ നായിഡു പാർലമന്റിലെ റെക്കോർഡിൽ നിന്നും മോദിയുടെ പരാമര്‍ശം നീക്കം ചെയ്തത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ വിജയിച്ച എന്‍ഡിഎയുടെ ഹരിവംശ് നാരായണ്‍ സിംഗിനെ അനുമോദിച്ച്സംസാരിച്ച മോദി രണ്ടു 'ഹരി'മാരാണ് മത്സരിച്ചതെന്ന് പറഞ്ഞു. പിന്നീട് ഒരു നിമിഷത്തെ മൗനത്തിനു ശേഷം മോദി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബി.കെ ഹരിപ്രസാദിനെ അദ്ദേഹത്തിന്റെ പേര് ചേര്‍ത്ത് പരിഹസിക്കുകയായിരുന്നു. ('ബികെ', എന്നാല്‍ ഹിന്ദിയില്‍ 'വിറ്റുപോയത്' എന്നര്‍ത്ഥം).
അതേസമയം, ഈ പരാമര്‍ശത്തിലൂടെ മോദി സ്വന്തം പദവിയ്ക്കും സഭയുടെ അന്തസിനും കളങ്കം വരുത്തിയെന്ന് ബി.കെ ഹരിപ്രസാദ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ സഭയിലെ പ്രഭാഷണം പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രഭാഷണ ശൈലി പാര്‍ലമെന്റിന്റെ അന്തസ്സിന് ചേര്‍ന്ന വിധമല്ല എന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി മന് മോഹന്‍ സിംഗ് പരസ്യമായി തന്നെ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാഷണ ശകലം രേഖകളില്‍ നിന്നും നീക്കുന്നത്.