അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് പ്രധാനമന്ത്രി?

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയെന്നോണം അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കുന്നു!!

Updated: Apr 24, 2019, 06:36 PM IST
അധികാരത്തിലെത്തിയ ശേഷം ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് പ്രധാനമന്ത്രി?

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയെന്നോണം അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കുന്നു!!

വെള്ളിയാഴ്ച വാരാണാസിയില്‍ വച്ചാണ് മോദി മാധ്യമങ്ങളെ കാണുന്നത്. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദിക്ക് ധൈര്യമില്ലെന്നും തന്നെ പോലെ ചോദ്യങ്ങളെ നേരിടാന്‍ മോദിക്ക് ഭയമാണെന്നും രാഹുല്‍ ഗാന്ധി മോദിയെ നിരന്തരം പരിഹസിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള മോദിയുടെ സൗഹൃദസംഭാഷണം ഇന്നു രാവിലെ പുറത്തു വിട്ടിരുന്നു. അതിനു ശേഷമാണ് മോദി വാര്‍ത്താസമ്മേളനം വിളിക്കുന്നുവെന്ന പ്രഖ്യാപനവും വരുന്നത്!!

രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ ഈ വര്‍ത്ത പുറത്തു വിട്ടിരുന്നു. 

എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ പിന്നീട് പുറത്തുവന്നു. ബിജെപി ഒദ്യോഗികമായി ഈ വാര്‍ത്ത ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന മെഗാ റോഡ്‌ ഷോയും നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണവും മാത്രമേ ഉണ്ടാകൂ എന്നും വാര്‍ത്താ സമ്മേളനം ഉണ്ടാകുകയില്ലെന്നും പാര്‍ട്ടി അറിയിച്ചു.