സീ ഇന്ത്യ കോണ്‍ക്ലേവില്‍ ഭജന്‍ പാടി ഫറൂഖ് അബ്ദുള്ള

സീ ഇന്ത്യ കോണ്‍ക്ലേവില്‍ വികാരാധീനനായി ജമ്മു-കാശ്മീർ നാഷണൽ കോൺഫറൻസ് നേതാവ്  ഫറൂഖ് അബ്ദുള്ള. സീ ഇന്ത്യ കോണ്‍ക്ലേവില്‍ ശ്രീരാമന്‍റെ കീര്‍ത്തനവും പാടി അദ്ദേഹം. മതസഹിഷ്ണുത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് മതത്തെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശം വളരെ ശ്രദ്ധേയമായി.

Last Updated : Mar 18, 2018, 05:04 PM IST
സീ ഇന്ത്യ കോണ്‍ക്ലേവില്‍ ഭജന്‍ പാടി ഫറൂഖ് അബ്ദുള്ള

ന്യൂഡല്‍ഹി: സീ ഇന്ത്യ കോണ്‍ക്ലേവില്‍ വികാരാധീനനായി ജമ്മു-കാശ്മീർ നാഷണൽ കോൺഫറൻസ് നേതാവ്  ഫറൂഖ് അബ്ദുള്ള. സീ ഇന്ത്യ കോണ്‍ക്ലേവില്‍ ശ്രീരാമന്‍റെ കീര്‍ത്തനവും പാടി അദ്ദേഹം. മതസഹിഷ്ണുത ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് മതത്തെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശം വളരെ ശ്രദ്ധേയമായി.

ഒരു മുസ്ലീം ആയിട്ടും രാമനോട് തനിക്ക് വളരെ അടുപ്പമുണ്ട് അദ്ദേഹം പറഞ്ഞു. രാജ്യ നിര്‍മ്മാണത്തിന് ഏറ്റവും അത്യാവശ്യം ആളുകളുടെ ഉള്ളിലുള്ള വെറുപ്പ്‌ ഇല്ലായ്മ ചെയ്യുക എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

സീ ഇന്ത്യ കോണ്‍ക്ലേവില്‍ വിവിധ വിഷയങ്ങളെപ്പറ്റി സംസാരിച്ച അദ്ദേഹം പാക്‌ അധിനിവേശ കശ്മീരിനെ വീണ്ടെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല എന്നും അഭിപ്രായപ്പെട്ടു. അതുകൂടാതെ ഇന്ത്യയുടെ ഒരു പ്രദേശവും പാകിസ്ഥാന്‍ കൈയടക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പാകിസ്ഥാനാണോ ദേശീയ വിരുദ്ധതയാണോ രാജ്യത്തിന്‌ ഏറ്റവും വലിയ ഭീഷണി എന്ന ചോദ്യത്തിന് ഈ രണ്ടും രാജ്യത്തിന്‌ ഭീഷണിയാണെന്ന് തന്നെ അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ആഭ്യന്തര ഭീഷണിയാണ് ഏറ്റവും വലിയ ഭീഷണി. അമേരിക്ക, ചൈന, റഷ്യ തുടങ്ങി ഏതു രാജ്യമായാലും ആഭ്യന്തര ഭീഷണിയെ അതിജീവിക്കേണ്ടത് ആവശ്യമാണ്, അദ്ദേഹം കൂടിച്ചേര്‍ത്തു. 

കശ്മീര്‍ പ്രശ്നം എന്നെങ്കിലും പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പരിഹരിക്കപ്പെടും എന്നുതന്നെ അദ്ദേഹം മറുപടി നല്‍കി. പക്ഷെ പരിഹാരത്തിന് കടമ്പകള്‍ ഏറെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

Trending News