സൈനികരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിച്ചുരുക്കരുതെന്ന് നാവിക സേനാ മേധാവി

സൈന്യത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ മരിച്ചുപോവുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിച്ചുരുക്കരുതെന്ന് ആവശ്യപ്പെട്ട് നാവിക സേനാ മേധാവി സുനില്‍ ലാംബ. ഇത് സംബന്ധിച്ച് അദ്ദേഹം പ്രതിരോധമന്ത്രി നിര്‍മല സിതാരാമന് കത്ത് നല്‍കി.

Updated: Dec 6, 2017, 04:30 PM IST
സൈനികരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിച്ചുരുക്കരുതെന്ന് നാവിക സേനാ മേധാവി

ന്യൂഡല്‍ഹി: സൈന്യത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ മരിച്ചുപോവുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിച്ചുരുക്കരുതെന്ന് ആവശ്യപ്പെട്ട് നാവിക സേനാ മേധാവി സുനില്‍ ലാംബ. ഇത് സംബന്ധിച്ച് അദ്ദേഹം പ്രതിരോധമന്ത്രി നിര്‍മല സിതാരാമന് കത്ത് നല്‍കി.

സൈന്യത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ മരിച്ചവരുടെയും അംഗവൈകല്യം സംഭവിച്ചവരുടേയും മക്കള്‍ക്ക്‌   മക്കള്‍ക്കും യുദ്ധത്തില്‍ പെട്ട് അംഗവൈകല്യം സംഭവിച്ചവരുടേയും മക്കളുടെ പഠനത്തിനായി മാസന്തോറും 10,000 രൂപയാണ് ഇപ്പോള്‍ നല്‍കി വരുന്നത്. 

മുന്‍പ്, ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ചെലവുകള്‍, പുസ്തകത്തിനും യൂണിഫോമിനുമുള്ള ചെലവുകള്‍, അത് എത്രയാണോ അത്രയും തുക പൂര്‍ണമായും നല്‍കിയിരുന്നു. എന്നാല്‍ ഏഴാം ശമ്പളക്കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷം ജൂലൈ 1 മുതല്‍ ഇത് 10,000 രൂപയായി നിജപ്പെടുത്തുകയായിരുന്നു.

രാജ്യത്തിന് വേണ്ടിയാണ് തങ്ങളുടെ ഉറ്റവര്‍ പോരാടിയതെന്നും ജീവത്യാഗം സംഭവിച്ചതെന്നും സര്‍ക്കാരിന്‍റെ ഈ ചെറിയ സഹായത്തിലൂടെ സൈനികരുടെ കുടുംബങ്ങളെ ബോധ്യപ്പെടുത്താനാകുമെന്ന് നാവിക സേനാ മേധാവി വ്യക്തമാക്കി. രാജ്യം അവര്‍ക്കൊപ്പമുണ്ടെന്ന സുരക്ഷിതത്വ ബോധം വളര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

ഇപ്പോള്‍, ഇത്തരത്തിലുള്ള 3,400 കുട്ടികളുടെ പഠനച്ചെലവാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. 1971ലെ യുദ്ധത്തിന് ശേഷമാണ് ഇത്തരത്തിലൊരു പദ്ധതിക്ക് ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.