ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാർ

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ താന്‍ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് അറിയിച്ച് എന്‍സിപി നേതാവ് ശരദ് പവാർ...

Updated: Mar 11, 2019, 07:00 PM IST
ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാർ

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ താന്‍ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് അറിയിച്ച് എന്‍സിപി നേതാവ് ശരദ് പവാർ...

കുടുംബത്തിൽ നിന്ന് രണ്ടു പേർ മല്‍സരരംഗത്തിറങ്ങാനിരിക്കെയാണ് താൻ മാറിനിൽക്കുന്നതെന്ന് ശരദ് പവാർ മാധ്യമങ്ങളോടു പറഞ്ഞു.

ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ ബാരാമതിയിൽ ജനവിധി തേടുമ്പോൾ കൊച്ചുമകനായ പാർഥ് പവാറാണ് മാവൽ മണ്ഡലത്തിൽ മത്സരിക്കുക. ശരദ് പവാറിന്‍റെ സഹോദരന്‍ അജിത് പവാറിന്‍റെ മകനാണ് 28 വയസ്സുകാരനായ പാര്‍ഥ് പവാര്‍.  

ഇതുവരെ 14 പ്രാവശ്യം ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുള്ള വ്യക്തിയാണ് ശരദ് പവാർ. കൂടാതെ,  മഹാരാഷ്ട്രയിലെ ഏറ്റവും തലമുതിർന്ന നേതാവായ ശരദ് പവാറിന്‍റെ പിൻമാറ്റം കോൺഗ്രസ്-എൻസിപി ക്യാമ്പിന്‍റെ കരുത്ത് കുറയ്ക്കുമോ?