മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‍ ശരദ് പവാര്‍!!

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ പ്രതികരണവുമായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

Sheeba George | Updated: Nov 6, 2019, 01:06 PM IST
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‍ ശരദ് പവാര്‍!!

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളില്‍ പ്രതികരണവുമായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന്‍ വ്യക്തമാക്കി. ജനങ്ങള്‍ എന്‍സിപി-കോണ്‍ഗ്രസ്‌ സഖ്യത്തിന് നല്‍കിയ നിര്‍ദ്ദേശം പ്രതിപക്ഷത്തിരിക്കാനാണ്. പാര്‍ട്ടി ജനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന എന്‍സിപി പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന അവസരത്തിലാണ് ശരദ് പവാറിന്‍റെ ഈ പ്രതികരണം. കൂടാതെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് പുറത്തുനിന്നും പിന്തുണ നല്‍കുന്ന കാര്യം സംബന്ധിച്ച് എന്‍സിപിയോ കോണ്‍ഗ്രസോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന ഈ വിലപേശല്‍ വെറും ക്ഷണികമാണെന്നും ഒടുവില്‍ ബിജെപിയും ശിവസേനയും ഒന്നാവുമെന്ന് അദ്ദേഹം മുന്‍പും പ്രസ്താവിച്ചിരുന്നു.