എന്‍സിപി സ്ഥാനാര്‍ത്ഥി ഇനി ബിജെപിയില്‍!!

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥി!!

Last Updated : Sep 30, 2019, 04:23 PM IST
എന്‍സിപി സ്ഥാനാര്‍ത്ഥി ഇനി ബിജെപിയില്‍!!

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥി!!

എന്‍സിപിയുടെ മുന്‍നിര വനിതാ നേതാക്കളില്‍ ഒരാളായ നമിത മുണ്ടടയാണ് എന്‍സിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്‌. 
എന്‍സിപി ബീഡില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയിലേക്ക് ഇവര്‍ മലക്കം മറിഞ്ഞത്. ബീഡിലെ കൈജ് മണ്ഡലത്തില്‍ നിന്നാണ് എന്‍സിപി ഇവരെ മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ശരത് പവാര്‍ മറാത്ത് വാഡാ സന്ദര്‍ശന സമയത്താണ് നമിതയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്.

ബീഡ് ജില്ലയിലെ ശക്തയായ നേതാവായിരുന്നു നമിത മുണ്ടട. ബിജെപി നേതാവും എംപിയുമായ പ്രീതം മുണ്ടെ, മന്ത്രി പങ്കജ മുണ്ടെ എന്നിവരുടെ സന്നിധ്യത്തിലായിരുന്നു നമിത മുണ്ടടയെ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്‍റ് അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ പടയൊരുക്കവും തുടങ്ങിയിരുന്ന ശരദ് പവാറിന് നമിത മുണ്ടടയുടെ നീക്കം അപ്രതീക്ഷിത തിരിച്ചടിയാണ്. തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി തന്നെ ഈ സീസണില്‍ പാര്‍ട്ടി വിടുന്നത് ആദ്യമായിട്ടാണ്. ശരത് പവാറിന് ഇത് വ്യക്തിപരമായുണ്ടായ തിരിച്ചടിയാണ് എന്നുവേണമെങ്കില്‍ പറയാം. കാരണം, നമിതയുടെ കൂറുമാറ്റം പവാര്‍ പ്രതീക്ഷിച്ചിരുന്നില്ല. 

എന്‍സിപിയ്ക്ക് വിജയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു ബീഡ്. നമിതയുടെ ഭര്‍ത്താവിന്‍റെ അമ്മയായ വിമല്‍ മുണ്ടട എന്‍സിപിയുടെ മുന്‍ മന്ത്രിയാണ്. 

എന്നാല്‍, നമിതയുടെ പെട്ടെന്നുള്ള ഈ കൂറുമാറ്റത്തിന്‍റെ കാരണം വ്യക്തമല്ല എങ്കിലും, നേതാക്കളുടെ പ്രവര്‍ത്തന രീതിയോട് അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം, നമിത കൈജില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. 

 

 

Trending News