close

News WrapGet Handpicked Stories from our editors directly to your mailbox

എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം ഇന്ന്

വൈകിട്ട് നാല് മണിയോടെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും.  

Updated: May 21, 2019, 09:07 AM IST
എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം ഇന്ന്‍ ഡല്‍ഹിയില്‍ ചേരും. എന്‍ഡിഎയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചര്‍ച്ചയില്‍ പങ്കെടുക്കും.

വൈകിട്ട് നാല് മണിയോടെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് സഖ്യ കക്ഷികളെ വിരുന്നിന് ക്ഷണിച്ചിരിക്കുന്നത്. 

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം മികച്ച വിജയം നേടുമെന്നായിരുന്നു പ്രഖ്യാപനം. സര്‍ക്കാര്‍ രൂപീകരണ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും എന്നാണ് സൂചന.

എന്‍.ഡി.എ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രത്യേകം ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ഏഴിന് ഹോട്ടല്‍ അശോകയില്‍ നടക്കുന്ന വിരുന്നില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എല്‍ജെപി അധ്യക്ഷന്‍ റാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.