ബീഹാര്‍: സീറ്റ് വിഭജനം തീരുമാനമായി, ബിജെപി 20 സീറ്റില്‍ മത്സരിക്കും

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്ന സാഹചര്യത്തില്‍ എന്‍ഡിഎയും സമാനമായ രീതിയില്‍ തങ്ങളുടെ സഖ്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. 

Last Updated : Aug 30, 2018, 06:11 PM IST
ബീഹാര്‍: സീറ്റ് വിഭജനം തീരുമാനമായി, ബിജെപി 20 സീറ്റില്‍ മത്സരിക്കും

ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്ന സാഹചര്യത്തില്‍ എന്‍ഡിഎയും സമാനമായ രീതിയില്‍ തങ്ങളുടെ സഖ്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. 

ബിജെപിയുടെ തുടക്കം 40 ലോക്സഭാ സീറ്റുകളുള്ള ബീഹാറില്‍നിന്നുതന്നെ. ഇടയ്ക്ക് ബന്ധത്തില്‍ ചെറിയ അലോസരങ്ങള്‍ ഉണ്ടായി എങ്കിലും എല്ലാം ഭദ്രം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.  

സീറ്റ് വിഭജന ചര്‍ച്ച ബിജെപി ജൂലൈ മുതല്‍ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 12നകം തീരുമാനം അറിയിക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറ്റ്നയിലെത്തി നേതാക്കളുമായി സംസാരിച്ചിരുന്നു. അതനുസരിച്ച് സീറ്റ് വിഹിതത്തില്‍ ധാരണകളായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 40 സീറ്റുകളുള്ള ബീഹാറില്‍ 20 സീറ്റില്‍ ബിജെപി മത്സരിക്കും.

ബാക്കിയുള്ള 20 സീറ്റില്‍ ജെഡിയു 12 സീറ്റിലും മത്സരിക്കും. സഖ്യകക്ഷിയായ രാം വിലാസ് പാസ്വാന്‍റെ എല്‍ജെപി 7 സീറ്റുകളിലും മത്സരിക്കും. ആര്‍എല്‍എസ്പിയ്ക്ക് ഒരു സീറ്റും ലഭിക്കും. 

മുന്നണിയുമായുള്ള ബന്ധ൦ മോശമായാല്‍ കളം മാറ്റി ചവിട്ടുന്ന നിതീഷിനെ മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ ബിജെപി ആവത് ശ്രമിക്കുന്നുണ്ട്. കൂടാതെ, നിതീഷിനും ബിജെപിയുടെ സഹായം ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അനിവാര്യമായിരുന്നു എന്നത് വാസ്തവം തന്നെ. 

 

Trending News