ആര്‍ജെഡിയെ കൈവിട്ടു; ബിജെപിയുടെ ചരിത്ര വിജയത്തിന് താങ്ങായി ബീഹാര്‍!!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ കണക്കുകൂട്ടലുകളും തെറ്റി. എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന ആര്‍ജെഡി - കോണ്‍ഗ്രസ്‌ സഖ്യത്തിന്‍റെ വാദങ്ങള്‍ ബീഹാറില്‍ ഇത്തവണ വിലപോയില്ല.

Last Updated : May 23, 2019, 07:48 PM IST
ആര്‍ജെഡിയെ കൈവിട്ടു; ബിജെപിയുടെ ചരിത്ര വിജയത്തിന് താങ്ങായി ബീഹാര്‍!!

പറ്റ്ന: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ കണക്കുകൂട്ടലുകളും തെറ്റി. എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന ആര്‍ജെഡി - കോണ്‍ഗ്രസ്‌ സഖ്യത്തിന്‍റെ വാദങ്ങള്‍ ബീഹാറില്‍ ഇത്തവണ വിലപോയില്ല.

ആകെയുള്ള 40 സീറ്റില്‍ 39 സീറ്റും എന്‍ഡിഎ സ്വന്തമാക്കി. ബീഹാറില്‍ നേടിയ വിജയം എന്‍ഡിഎയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്. 

2014 ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു 2 സീറ്റാണ് നേടിയിരുന്നത്. എന്നാല്‍ ബിജെപിയുമായി  സഖ്യം ചേര്‍ന്ന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് ഇരു പാര്‍ട്ടികള്‍ക്കും നേട്ടമായി മാറിയിരിക്കുകയാണ്.  

അതേസമയം, ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആകെയുള്ള 542 സീറ്റില്‍ 353 സീറ്റില്‍ എന്‍.ഡി.എ ലീഡ് ചെയ്യുകയാണ്.

 

 

Trending News