ചിന്മയാനന്ദന്‍റെ അറസ്റ്റ് രേഖപ്പെടുത്താന്‍ മതിയായ തെളിവുകള്‍ വേണം

കേസ് റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23 ന് എസ്ഐടി അലഹബാദ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണെന്നും അറോറ പറഞ്ഞു.  

Last Updated : Sep 19, 2019, 10:56 AM IST
ചിന്മയാനന്ദന്‍റെ അറസ്റ്റ് രേഖപ്പെടുത്താന്‍ മതിയായ തെളിവുകള്‍ വേണം

ന്യൂഡല്‍ഹി: ലൈംഗിക പീഡനം ആരോപിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അറസ്റ്റു ചെയ്യുവെന്ന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഐജി. നവീന്‍ അറോറ ഇക്കാര്യം വ്യക്തമാക്കിയത്. കേസ് റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23 ന് എസ്ഐടി അലഹബാദ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണെന്നും അറോറ പറഞ്ഞു. 

ചിന്മയാനന്ദക്കെതിരെ ലൈംഗികാരോപണ പരാതി ഉന്നയിക്കപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല. അതില്‍ രൂക്ഷപ്രതികരണവുമായി ഇന്നലെ പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണിതെന്നാണ് പെണ്‍കുട്ടി ആരോപിച്ചത്.

മാത്രമല്ല പരാതിയില്‍ നടപടി സ്വീകരിച്ചില്ലയെങ്കില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി ഇന്നലെ പറഞ്ഞിരുന്നു. 

സെപ്റ്റംബര്‍ ഏഴു മുതല്‍ എസ്ഐടി ടീം ഷാജഹാന്‍പൂരില്‍ നിന്നും ഈ കേസ് അന്വേഷിക്കുന്നുണ്ട്. ഈ കേസിന്‍റെ വിവിധ തലങ്ങളെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും അതിനായി ഫോറന്‍സിക്, നിയമ വിദഗ്ധരില്‍ നിന്നും സഹായം തേടുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറോറ പറഞ്ഞു. 

മാധ്യമങ്ങളുടെ ചോദ്യം ചെയ്യലില്‍ അതൃപ്തി പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിക്കാനൊരുങ്ങുകയാണെന്നും പറഞ്ഞു.

Trending News