ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ നിർദ്ദേശിച്ച് സുപ്രീംകോടതി. ഇത് സംബന്ധിച്ച് ദേശീയ പരീക്ഷാ ബോർഡിന് സുപ്രീംകോടതി നിർദ്ദേശം നൽകി. രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയമാണെന്നായിരുന്നു കോടതി പറഞ്ഞത്. ജൂൺ 15ന് ഈ രീതിയിൽ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. നീറ്റ് പിജി പരീക്ഷ രണ്ട് ഷിഫ്റ്റായി നടത്താൻ ദേശീയ പരീക്ഷാ ബോർഡ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ജൂൺ 15ന് പരീക്ഷ നടത്തി ശേഷം ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് എൻബിഇ അറിയിച്ചിരുന്നു. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുമെന്നായിരുന്നു ദേശീയ പരീക്ഷാ ബോർഡ് തീരുമാനിച്ചിരുന്നത്. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നത് അന്യായവും പക്ഷപാതപരവുമാണെന്നായിരുന്നു റിട്ട് ഹർജിയിൽ ആരോപിച്ചിരുന്നത്. ഇത്തരത്തിൽ പരീക്ഷ നടത്തുമ്പോൾ ചോദ്യങ്ങൾ വ്യത്യസ്തമാകുമെന്നും വിദ്യാർത്ഥികൾക്ക് തുല്യയവസരം കിട്ടില്ലെന്നുമാണ് ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









