റായ്ബറേലി ട്രെയിന്‍ അപകടം: തെറ്റായ സിഗ്നല്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി 5 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്തു. 

Updated: Oct 11, 2018, 04:55 PM IST
റായ്ബറേലി ട്രെയിന്‍ അപകടം: തെറ്റായ സിഗ്നല്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി 5 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്തു. 

തെറ്റായ സിഗ്നല്‍ നല്‍കിയതാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിനടപടിയെടുത്തത്. 

ബുധനാഴ്ച പുലര്‍ച്ചെ 6.10-ന് പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും ഡല്‍ഹിയ്ക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പെട്ടത്. ട്രെയിനിന്‍റെ അഞ്ച് ബോഗികള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍ സുരക്ഷാ കമ്മീഷനോട് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉത്തരവിട്ടിട്ടുണ്ട്. 

കൂടാതെ, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും, സാരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു.