ഇന്ത്യയും അമേരിക്കയും മാനസികാരോഗ്യ മേഖലയില്‍ സഹകരിക്കും;പുതു ചരിത്രം കുറിച്ച് പ്രതിരോധ കരാര്‍!

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ തലത്തിലേക്ക്,ഇരു രാജ്യങ്ങളും തമ്മില്‍ 300 കോടി ഡോളറിന്റെ    പ്രതിരോധ കരാറിലാണ് ഒപ്പുവെച്ചത്.അത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം  ഇരുപത്തി രണ്ടായിരം കോടി രൂപവരും.

Last Updated : Feb 25, 2020, 03:55 PM IST
ഇന്ത്യയും അമേരിക്കയും മാനസികാരോഗ്യ മേഖലയില്‍ സഹകരിക്കും;പുതു ചരിത്രം കുറിച്ച് പ്രതിരോധ കരാര്‍!

ന്യൂഡെല്‍ഹി:ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ തലത്തിലേക്ക്,ഇരു രാജ്യങ്ങളും തമ്മില്‍ 300 കോടി ഡോളറിന്റെ    പ്രതിരോധ കരാറിലാണ് ഒപ്പുവെച്ചത്.അത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം  ഇരുപത്തി രണ്ടായിരം കോടി രൂപവരും.

അത്യാധുനിക ഹെലികോപ്റ്റര്‍ അടക്കം കൈമാറുന്നതിനാണ്  കരാര്‍. ഇത് സംബന്ധിച്ച് നേരത്തെ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ കരാറാണ് ഒപ്പ് വെച്ചത്.ഇന്ത്യന്‍ നാവിക സേനയ്ക്കായി 24 എം എച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാര്‍.നേരത്തെ അമേരിക്കയില്‍ നിന്നും ഹെലികൊപ്ട്ടറുകള്‍ വാങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ മാനസികാരോഗ്യ മേഖലയില്‍ സഹകരിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു.മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണത്തിനാണ് കരാര്‍.

വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം. പ്രകൃതിവാതക നീക്കത്തിന് ഐഒസി–എക്സോൺമൊബിൽ കരാറിലും ധാരണയായി.
മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ  മേഖലകളിലെ ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്‌.വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കൂടിക്കാഴ്ചയില്‍ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മേദി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വാണിജ്യമന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യത്തില്‍ യോജിപ്പിലെത്തി വാണിജ്യ ചര്‍ച്ചകള്‍ക്ക് രൂപം നല്‍കുമെന്ന് മോദി വ്യക്തമാക്കി.ഭീകരതയ്ക്കെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്നും സുരക്ഷയില്‍ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പാക്കിസ്ഥാന്‍ മണ്ണില്‍ നിന്നും ഭീകരവാദം തുടച്ച് നീക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ ട്രംപ് വ്യക്തമാക്കി.ഇസ്ലാമിക ഭീകര വാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായ നടപടികളാണ് എടുക്കുന്നതെന്നും ട്രംപ് പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയ ചുവട് വെയ്പ്പായി മാറിയിരിക്കുകയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.

More Stories

Trending News