കാബൂൾ ഗുരുദ്വാര ആക്രമണം: മലയാളി ഭീകരനെതിരെ എൻഐഎ കേസെടുത്തു

കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ മുഹമ്മദ് മുഹ്സിനെതിരെയാണ് കേസെടുത്തത്.   

Last Updated : Apr 1, 2020, 11:54 PM IST
കാബൂൾ ഗുരുദ്വാര ആക്രമണം: മലയാളി ഭീകരനെതിരെ എൻഐഎ കേസെടുത്തു

ന്യൂഡൽഹി: അഫ്ഗാനിലെ കാബൂളിൽ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ  ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച  മലയാളി ഐഎസ്  ഭീകരനെതിരെ എൻഐഎ കേസെടുത്തു. 

കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയായ മുഹമ്മദ് മുഹ്സിനെതിരെയാണ് കേസെടുത്തത്.  ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാൻ വിഭാഗമാണ്. ഈ മലയാളി ഐഎസ് ഭീകരന്റെ ചിത്രം സംഘടനയാണ് പുറത്തുവിട്ടത്. 

ഇവർ പുറത്തുവിട്ട ചിത്രത്തിലുള്ളത് മുഹ്സിൻ ആണെന്ന് എൻഐഎ സ്ഥിരീകരിച്ചിരുന്നു.  നേരത്തെ മറ്റൊരാൾ ആണൊയെന്ന് സംശയമുണ്ടായിരുന്നു. 

കാബൂളില്‍ ഗുരുദ്വാരയുടെ നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരനടക്കം  27 പേര്‍ കൊല്ലപെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ഈ ചാവേര്‍ ആക്രമണത്തില്‍ മുഹ്സിനടക്കം മൂന്ന് ചാവേറുകള്‍ കൊല്ലപ്പെടുകയും ചെയ്തു. 

എൻഐഎ നിയമ ഭേദഗതി അനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന കേസാണിത്. വിദേശത്ത് നടക്കുന്ന കുറ്റകൃത്യമായാൽ പോലും ഇന്ത്യൻ പൗരന്മാരോ, ഇന്ത്യൻ താല്പര്യത്തെ ബാധിക്കുന്നതോ ആയാൽ എൻഐഎയ്ക്ക് ഇടപെടാൻ അധികാരം നല്കുന്നതാണ് പുതിയ ഭേദഗതി. 

Trending News