close

News WrapGet Handpicked Stories from our editors directly to your mailbox

തീവ്രവാദ ബന്ധം: തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ് തുടരുന്നു

അന്‍സാറുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 14 വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.   

Updated: Jul 20, 2019, 12:07 PM IST
തീവ്രവാദ ബന്ധം: തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ് തുടരുന്നു

മധുര: തമിഴ്നാട്ടില്‍ എന്‍ഐഎയുടെ റെയ്ഡ്‌ തുടരുന്നു. അന്‍സാറുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 14 വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ചെന്നൈ, തിരുനല്‍വേലി, മധുര, തേനി, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ജൂലൈ 15 ന് അറസ്റ്റിലായ മുഹമ്മദ് ഷെയ്ക് മൊയ്തീനിന്‍റെ വീടും എന്‍.ഐ.എ സംഘം പരിശോധിച്ചിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക നിയമങ്ങള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണങ്ങള്‍ക്ക് പദ്ധതി നടത്തുകയും ഇതിനായി ഫണ്ട് പിരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. 

കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 16 പേരെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എട്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കാന്‍ ചെന്നൈയിലെ പ്രത്യേക എന്‍ഐഎ കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.