Nimisha Priya Death Sentence: നിമിഷപ്രിയയുടെ വധശിക്ഷ: നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതിയില്ല

Nimisha Priya Death Sentence Updates: ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു കോൺസിൽ ആവശ്യപ്പെട്ടത്.

Written by - Ajitha Kumari | Last Updated : Aug 2, 2025, 10:27 AM IST
  • യതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാനുള്ള ആവശ്യം തള്ളി കേന്ദ്രം
  • ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ തളളിയത്
  • സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു
Nimisha Priya Death Sentence: നിമിഷപ്രിയയുടെ വധശിക്ഷ: നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതിയില്ല

ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാനുള്ള ആവശ്യം തള്ളി കേന്ദ്രം.  ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ തളളിയത്. 

Add Zee News as a Preferred Source

Also Read: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനർത്ഥം റദ്ദാക്കി എന്നതല്ലെന്ന് തലാലിന്റെ സഹോദരൻ

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  ഇക്കാര്യം ഗള്‍ഫ് മേഖലയുടെ ചുമതലയുളള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറാണ് ആക്ഷന്‍ കൗണ്‍സിലിനെ അറിയിച്ചത്.  ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു കോൺസിൽ ആവശ്യപ്പെട്ടത് . അതിൽ രണ്ടുപേര്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ നിന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളായ രണ്ടുപേരെയും കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പ്രതിനിധികളെയും നയതന്ത്ര ചര്‍ച്ചയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 

യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ലെന്നും ഇന്ത്യന്‍ എംബസി യെമനിലെ സനായിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും സുരക്ഷ മുന്‍നിര്‍ത്തി അത് യുഎഇയിലേക്ക് മാറ്റിയെന്നും. നിലവില്‍ റിയാദിലാണ് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ നയതന്ത്ര സംഘത്തിന്റെ സുരക്ഷ പ്രധാനമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. മാത്രമല്ല മോചനശ്രമത്തില്‍ ചര്‍ച്ച നടത്താന്‍ നിമിഷപ്രിയയുടെ കുടുംബത്തിനും കുടുംബം നിയോഗിക്കുന്നവര്‍ക്കും മാത്രമേ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Also Read: കലാഭവൻ നവാസിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു

ഇതിനിടയിൽ നിമിഷ പ്രിയയുടെ മോചനം സങ്കീർണമായ വിഷയമാണെന്നും സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു. നിലവിൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിന്‍റെ പേരിൽ തർക്കം മുറുകുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News