നിര്‍ഭയ കേസ്: ദയാഹര്‍ജി നല്‍കാത്തത് ശിക്ഷ നടപ്പാക്കുന്നത് വൈകിക്കാനെന്ന്‍ കോടതി

പ്രമാദമായ നിര്‍ഭയ കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. അതനുസരിച്ച് ഫെബ്രുവരി 1ന് നിര്‍ഭയ കേസിലെ 4 പ്രതികളേയും തൂക്കിക്കൊല്ലും. ഫെബ്രുവരി 1ന് രാവിലെ 6 മണിക്കാണ് വധ ശിക്ഷ നടപ്പാക്കുക. 

Sheeba George | Updated: Jan 17, 2020, 06:51 PM IST
നിര്‍ഭയ കേസ്: ദയാഹര്‍ജി നല്‍കാത്തത് ശിക്ഷ നടപ്പാക്കുന്നത് വൈകിക്കാനെന്ന്‍ കോടതി

ന്യൂഡല്‍ഹി: പ്രമാദമായ നിര്‍ഭയ കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. അതനുസരിച്ച് ഫെബ്രുവരി 1ന് നിര്‍ഭയ കേസിലെ 4 പ്രതികളേയും തൂക്കിക്കൊല്ലും. ഫെബ്രുവരി 1ന് രാവിലെ 6 മണിക്കാണ് വധ ശിക്ഷ നടപ്പാക്കുക. 

എന്നാല്‍, ഇന്ന് ഉച്ചതിരിഞ്ഞ് പ്രതികളെ സംബന്ധിക്കുന്ന ചില രേഖകള്‍ ആവശ്യപ്പെട്ട് പവന്‍ കുമാര്‍ ഗുപ്തയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ വാദം കേട്ട കോടതി കേസിലെ എല്ലാ പ്രതികളും ഒരേസമയം ദയാഹര്‍ജി നല്‍കാത്തത് ശിക്ഷ നടപ്പാക്കുന്നത് വൈകിക്കാനുള്ള വ്യക്തമായ ലക്ഷ്യത്തോടെയാണ് എന്ന് നിരീക്ഷിച്ചു. 

നിർഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പേരില്‍ മുകേഷ് സിംഗ് മാത്രമാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. അത് രാഷ്‌ട്രപതി തല്ലുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് പുതിയ മരണ വാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്. 

അതേസമയം, സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദവുമായാണ് പവൻ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഡിസംബര്‍ 19ലെ ഹൈക്കോടതി വിധി മറികടന്നാണ് ഇപ്പോള്‍ പവൻ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഹര്‍ജിയില്‍ എപ്പോള്‍ വാദം നടക്കുമെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. ഡിസംബര്‍ 19ലെ ഹൈക്കോടതി വിധി മറികടന്നാണ് ഇപ്പോള്‍ പവൻ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി എത്തിയിരിക്കുന്നത്.

4 പ്രതികളുടെയും ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പേ തന്നെ ശുപാര്‍ശ ചെയ്തിരുന്നു. 

അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു. ഡമ്മി പരീക്ഷണവും കഴിഞ്ഞു. ഈയവസരത്തിലാണ് കൊലക്കയറില്‍നിന്നും രക്ഷനേടാനുള്ള അവസാന ശ്രമവുമായി പ്രതികള്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നത്.