രാഷ്ട്രപതിയേയും ചോദ്യം ചെയ്ത് നിര്‍ഭയ കേസ് പ്രതി!!

താന്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതി മുകേഷ് സിംഗ്!!

Last Updated : Jan 25, 2020, 04:53 PM IST
  • ദയാഹര്‍ജി തള്ളിയതിനെ ചോദ്യ൦ ചെയ്ത് മുകേഷ് സിംഗ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
  • വധശിക്ഷ നീട്ടണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
രാഷ്ട്രപതിയേയും ചോദ്യം ചെയ്ത് നിര്‍ഭയ കേസ് പ്രതി!!

ന്യൂഡല്‍ഹി: താന്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതി മുകേഷ് സിംഗ്!!

ദയാഹര്‍ജി തള്ളിയതിനെ ചോദ്യ൦ ചെയ്ത് മുകേഷ് സിംഗ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കൂടാതെ, വധശിക്ഷ നീട്ടണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

അതേസമയം, ദ​യാ​ഹ​ര്‍​ജി ന​ല്‍​കു​ന്ന​തി​നും തി​രു​ത്ത​ല്‍ ഹ​ര്‍​ജി ന​ല്‍​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന പരാതിയുമായി പ്രതികളായ പ​വ​ന്‍ ഗു​പ്ത, അ​ക്ഷ​യ് കു​മാ​ര്‍ എ​ന്നി​വര്‍ കോടതിയെ സമീപിച്ചത് പാഴായി. എല്ലാ രേഖകളും സമയത്തുതന്നെ നല്‍കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതോടെ ഡല്‍ഹി പട്യാല കോടതി ഹര്‍ജി തള്ളുകയായിരുന്നു.

അതിനിടെയാണ് രാഷ്ട്രപതിയുടെ അധികാരത്തെ' ചോദ്യം ചെയ്ത് മുകേഷ് സിംഗ് ഹര്‍ഹി സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, ദയാഹര്‍ജി നല്‍കാന്‍ ജനുവരി 7 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. ഈ സമയപരിധിക്കുള്ളില്‍ മുകേഷ് സിംഗ് മാത്രമാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. അത് രാഷ്‌ട്രപതി തള്ളുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് പുതിയ മരണ വാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്. 

അതേസമയം, വധശിക്ഷ നടപ്പാക്കുന്നത് നീട്ടാന്‍ പ്രതികള്‍ ആവുന്ന ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നത് വ്യക്തമാണ്‌. നിശ്ചിത സമയപരിധിക്കുള്ളില്‍ ദയാഹര്‍ജി സമര്‍പ്പിക്കാത്തത് ഇതിന് ഏറ്റവും വ്യക്തമായ തെളിവാണ്. എല്ലാ പ്രതികളും ഒരേസമയം ദയാഹര്‍ജി നല്‍കാത്തത് ശിക്ഷ നടപ്പാക്കുന്നത് വൈകിക്കാനുള്ള വ്യക്തമായ ലക്ഷ്യത്തോടെയാണ് എന്ന് കോടതിയും നിരീക്ഷിച്ചിരുന്നു.

കു​റ്റ​കൃ​ത്യ സ​മ​യ​ത്ത് ത​നി​ക്കു പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​വ​ന്‍ ഗു​പ്ത ന​ല്‍​കി​യ ഹ​ര്‍​ജി ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീംകോ​ട​തി ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു. 

അതേസമയം, 4 പ്രതികള്‍ക്കും തീഹാര്‍ ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഫെബ്രുവരി 1ന് വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പായി അവസാന ആഗ്രഹം എന്തെങ്കിലും നിറവേറ്റാനായുണ്ടോ എന്നാണ് ജയില്‍ അധികൃതര്‍ ആരാഞ്ഞിരിക്കുന്നത്. വധശിക്ഷയ്ക്ക് മുമ്പ് അവസാന കൂടിക്കാഴ്ചയില്‍ ആരെയാണ് കാണേണ്ടത്? സ്വന്തം പേരിൽ എന്തെങ്കിലും സ്വത്ത് ഉണ്ടെങ്കിൽ, അത് ആര്‍ക്കെങ്കിലും കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഏതെങ്കിലും മതഗ്രന്ഥം വായിക്കാൻ ആഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

എന്നാല്‍, ഈ വിഷയത്തില്‍ പ്രതികള്‍ ഇതുവരെഅതികരിച്ചിട്ടില്ല. കൂടാതെ, പ്രതികളുടെ ബാധുക്കളാരും ഇവരെ കാണുവാന്‍ താത്പര്യം അറിയിച്ചിട്ടുമില്ല. 

ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച പുതുക്കിയ മരണ വാറണ്ട് അനുസരിച്ച് കേസിലെ 4 പ്രതികളേയും ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും. 

അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു. ഡമ്മി പരീക്ഷണവും ദിവസങ്ങള്‍ക്ക്മുന്‍പേ നടന്നു കഴിഞ്ഞു.... ഇനി വധശിക്ഷ നടപ്പാക്കാനുള്ള മണിക്കൂറിനായുള്ള കാത്തിരിപ്പ്... 

 

Trending News