നിര്‍മ്മല സീതാരാമന്‍ കേന്ദ്ര പ്രതിരോധമന്ത്രി: ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിത

നിര്‍മ്മല സീതാരാമന്‍ കേന്ദ്ര പ്രതിരോധമന്ത്രി. ഇന്ദിരാ ഗാന്ധിക്ക്‌ ശേഷം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതലയിലേക്കെത്തുന്ന ആദ്യ വനിതയാകും നിര്‍മലാ സീതാരാമന്‍. 

Last Updated : Sep 3, 2017, 02:32 PM IST
നിര്‍മ്മല സീതാരാമന്‍ കേന്ദ്ര പ്രതിരോധമന്ത്രി: ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: നിര്‍മ്മല സീതാരാമന്‍ കേന്ദ്ര പ്രതിരോധമന്ത്രി. ഇന്ദിരാ ഗാന്ധിക്ക്‌ ശേഷം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതലയിലേക്കെത്തുന്ന ആദ്യ വനിതയാകും നിര്‍മലാ സീതാരാമന്‍. 

വാണിജ്യ മന്ത്രാലയത്തിന്‍റെ ചുമതലയാണ് നിര്‍മ്മല സീതാരാമന്‍ നേരത്തെ വഹിച്ചിരുന്നത്. ഇപ്പോള്‍ ജപ്പാന്‍ സന്ദര്‍ശനത്തിനായി പോയിരിക്കുന്ന പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരിച്ചെത്തിയതിനുശേഷം പദവി നിര്‍മ്മല സീതാരാമന് കൈമാറും. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ചുമതലയേറ്റതോടെ അരുണ്‍ ജെയ്റ്റ്‌ലി പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതല കൂടി ലഭിച്ചിരുന്നു. 

പീയുഷ് ഗോയലിനാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ ചുമതല. നിലവില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവിന് വാണിജ്യ മന്ത്രാലയത്തിന്‍റെ ചുമതല നല്‍കി. 

അതേസമയം, കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഐടി, ടൂറിസം വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ധര്‍മേന്ദ്ര പ്രധാന് പെട്രോളിയം വകുപ്പിന് പുറമെ നൈപ്യുണ്യ വികസന മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.

Trending News