കോറോണ: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷൂറൻസും കേന്ദ്രം ഏർപ്പെടുത്തിയിട്ടുണ്ട്.      

Last Updated : Mar 26, 2020, 03:46 PM IST
കോറോണ: 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രം

ന്യൂ ഡൽഹി:  കോറോണ വൈറസ് കാരണം രാജ്യത്തുണ്ടായിരിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാൻ വമ്പൻ പാക്കേജുമായി കേന്ദ്രസർക്കാർ രംഗത്ത്. 

ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ വാർത്താ സമ്മേളനത്തിൽ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജാണ്  പ്രഖ്യാപിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷൂറൻസും കേന്ദ്രം ഏർപ്പെടുത്തിയിട്ടുണ്ട്.    

Also read: ദിവസ കൂലിക്കാർക്ക് സഹായഹസ്തവുമായി സാനിയ മിർസ

ആശാവർക്കർമാരെ ഉൾപ്പെടെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി അനുസരിച്ച് 20 ലക്ഷം ജീവനക്കാർ ഇൻഷുറൻസ് പരിധിയിൽ വരും. കൂടാതെ ദിവസ വേതനക്കാർക്കും സഹായം ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. 

പാക്കേജ് പ്രഖ്യാപിക്കുന്ന സമയത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലയെന്ന് ധനമന്ത്രി ഉറപ്പ് പറഞ്ഞിട്ടുണ്ട്.  കൂടാതെ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജന പദ്ധതിയും പ്രഖ്യാപിച്ചു. 

ഇത് പ്രകാരം അഞ്ചു കിലോ ഗോതമ്പ് അല്ലെങ്കിൽ അരി സൗജന്യമായി ലഭിക്കും.  ഇപ്പോൾ ലഭിക്കുന്ന അഞ്ചു കിലോയ്ക്ക് പുറമെയാണിത്.

കോറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൂന്നു മാസത്തെ റേഷൻ ധാന്യങ്ങൾ മുൻകൂറായി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 

കൂടാതെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഭക്ഷ്യ ധാന്യങ്ങൾ മുൻകൂറായി വാങ്ങാനും ഇവർക്ക് കേന്ദ്രം അനുമതി നല്കിയിരുന്നു.   

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ ലഭിക്കും' ഇതിലൂടെ 63 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം കിട്ടും. 

8.69 കോടി സർക്കാർക്ക് അടിയന്തര സാമ്പത്തിക സഹായമായി 2000 രൂപ വീതം നൽ കും.  ഇത് ഏപ്രിൽ ആദ്യവാരം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.  കൂടാതെ വിധവകൾക്ക്  ആയിരം രൂപ നലകും, തൊഴിലുറപ്പ് കൂലി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.    

 

Trending News