ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഒമ്പത് മണിയോടെ ബജറ്റ് ഫയലുകളുമായി ധനമന്ത്രാലയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ തിരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി 10.15ന് പാര്‍ലമെന്റില്‍ മന്ത്രിസഭാ യോഗം ചേരും.  

Last Updated : Feb 1, 2020, 09:48 AM IST
  • ഒമ്പത് മണിയോടെ ബജറ്റ് ഫയലുകളുമായി ധനമന്ത്രാലയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ തിരിച്ചു.
  • ബജറ്റ് അവതരണത്തിന് മുന്നോടിയായി 10.15ന് പാര്‍ലമെന്റില്‍ മന്ത്രിസഭാ യോഗം ചേരും.
  • ധനമന്ത്രിയുടെ കയ്യിലെ തുണിപ്പോതിയില്‍ എന്താണ് എന്ന്‍ രാജ്യം മുഴുവനും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അതരിപ്പിക്കും. 

 

 

ഇത്തവണയും ബജറ്റ് പെട്ടിക്ക് പകരം തുണിയില്‍ പൊതിഞ്ഞാണ് ഫയലുകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ ധനമന്ത്രാലയത്തിലെത്തിയ നിര്‍മ്മല സീതാരാമനോടൊപ്പം സഹമന്ത്രി അനുരാഗ് ഠാക്കൂറും ഉണ്ടായിരുന്നു. 

ഒമ്പത് മണിയോടെ ബജറ്റ് ഫയലുകളുമായി ധനമന്ത്രാലയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ തിരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി 10.15ന് പാര്‍ലമെന്റില്‍ മന്ത്രിസഭാ യോഗം ചേരും.

രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയും വളര്‍ച്ചമുരടിപ്പിലൂടെയും കടന്നുപോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല കാത്തിരിക്കുന്നത്.

'എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വളര്‍ച്ച' എന്നതിലാണ് മോദി സര്‍ക്കാരിന്‍റെ അജണ്ട. രാജ്യത്തെല്ലായിടത്തു നിന്നും ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. എല്ലാവര്‍ക്കും ഗുണകരമാകുന്ന ബജറ്റാകുമിതെന്നും ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു.

ആദ്യ മോദി സര്‍ക്കാരിന്‍റെ കാലത്ത് പ്രതിരോധ മന്ത്രിയായി മിന്നിത്തിളങ്ങിയ നിര്‍മ്മല സീതാരാമന്‍ ധനമന്ത്രി പദത്തിലെത്തിയതു മുതല്‍ കലികാലമാണ്. നിരന്തരം പ്രശ്‌നങ്ങളാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

സര്‍ക്കാരുകളുടെ പതിവ് രീതി മാറ്റിയായിരുന്നു നിര്‍മ്മല കഴിഞ്ഞ ജൂലൈ മാസത്തില്‍ ബജറ്റ് അവതരിപ്പിച്ചത്. സൂട്‌കെയ്‌സ് ഒഴിവാക്കി ചുവന്ന തുണിയില്‍ പൊതിഞ്ഞായിരുന്നു കന്നി ബജറ്റ് അവതരിപ്പിക്കാന്‍ അവര്‍ എത്തിയത്. 

എന്നാല്‍ എട്ട് മാസങ്ങള്‍ക്കിപ്പുറം ബജറ്റ് അവതരിപ്പിക്കാന്‍ എത്തുന്ന ധനമന്ത്രിക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയാണുള്ളത്. എവിടെ നോക്കിയാലും പ്രശ്‌നങ്ങള്‍ മാത്രം. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം കഴിഞ്ഞ ബജറ്റിന് ശേഷം പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ തുടര്‍ പദ്ധതികളായിരിക്കും ഇത്തവണ എന്ന് പ്രതീക്ഷിക്കാം.  

More Stories

Trending News