)
ബീഹാർ: പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്തിൽ വെച്ച് ബീഹാർ മുഖ്യമന്ത്രിയായി നിതീശ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്ത പരിപാടിയിൽ നിതീഷ് കുമാറിനൊപ്പം അദ്ദേഹത്തിൻ്റെ പുതിയ മന്ത്രിസഭയിലെ 26 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ 14 പേർ ബിജെപിയിൽ നിന്നുള്ളവരും 8 പേർ ജെഡിയുവിൽ നിന്നുള്ളവരുമാണ്. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരിൽ മൂന്ന് സ്ത്രീകളും ഒരു മുസ്ലീമും ഉള്ളത് ഏറെ ശ്രദ്ധേയമാണ്. മുതിർന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ചടങ്ങിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കൂടാതെ എൻഡിഎ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
ബിജെപിയിലെ 14 മന്ത്രിമാർ
ബിജെപി നേതാവ് സാമ്രാട്ട് ചൗധരിയും ഉപനേതാവ് വിജയ് കുമാർ സിൻഹയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സാമ്രാട്ട് ചൗധരിക്കും വിജയ് സിൻഹയ്ക്കും പുറമെ ബി.ജെ.പിയുടെ മംഗൾ പാണ്ഡെ, ഡോ. ദിലീപ് ജയ്സ്വാൾ, നിതിൻ നവീൻ, രാംകൃപാൽ യാദവ്, സഞ്ജയ് സിംഗ്, അരുൺ ശങ്കർ പ്രസാദ്, സുരേന്ദ്ര മേത്ത, നാരായൺ പ്രസാദ്, രാമ നിഷാദ്, ലഖേന്ദ്ര പസ്വാൻ, ശ്രേയസി സിംഗ്, പ്രമോദ് കുമാർ ചന്ദ്രവംശി എന്നിവരും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ജെഡിയുവിലെ മന്ത്രിമാർ
ജെഡിയുവിൽ നിന്നുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരിൽ വിജയ് കുമാർ ചൗധരി, ശ്രാവൺ കുമാർ, വിജേന്ദ്ര യാദവ്, അശോക് ചൗധരി, ലെസി സിംഗ്, മുഹമ്മദ് ജമാ ഖാൻ , മദൻ സാഹ്നി, ഡോ. പ്രമോദ് കുമാർ എന്നിവരും ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.