കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Last Updated : Feb 4, 2020, 01:37 PM IST
  • കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.
  • അതേസമയം, കേരളത്തിൽ നിന്നുള്ള രണ്ടു കേസുകൾ NIA അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു
കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.

അതേസമയം, കേരളത്തിൽ നിന്നുള്ള രണ്ടു കേസുകൾ NIA അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു. ബെന്നി ബെഹ്നാന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്.

കൂടാതെ, ലൗ ജിഹാദിന് നിയമത്തില്‍ വ്യാഖ്യാനങ്ങളില്ലെന്നും മറുപടിയില്‍ പറയുന്നു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സീറോ മലബാർ സഭയും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കെ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നതായി സീറോ മലബാർ സഭ സിനഡ് റിപ്പോർട്ട് ചെയ്തിരുന്നു.

സീറോമലബാര്‍ സഭ സിനഡ് പാസാക്കിയ പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ISലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരും ഉണ്ടെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇത്തരത്തില്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട പെണ്‍കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും സിനഡ് കണ്ടെത്തി. കൂടാതെ, അടുത്തിടെ റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതി പേരും ക്രിസ്തുമതത്തില്‍പ്പെട്ടവരാണെന്നും സഭ വിശദീകരിക്കുന്നു.

അതനുസരിച്ചു ഈ വിഷയത്തിൽ ഇടപെട്ട ന്യൂനപക്ഷ കമ്മീഷൻ വിഷയം ഗൗരവമായി കാണണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന ലൗ ജിഹാദ് സംബന്ധിച്ച സീറോമലബാര്‍ സഭ സിനഡ് നടത്തിയ പരാമർശങ്ങളിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ DGPയോട് വിശദീകരണം തേടിയിരുന്നു. 21 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നനിർദേശവും നൽകിയിരുന്നു.
 

Trending News