close

News WrapGet Handpicked Stories from our editors directly to your mailbox

ജഡ്​ജിമാരുടെ വിരമിക്കൽ പ്രായത്തില്‍ മാറ്റമില്ല

സുപ്രീംകോടതി, ഹൈകോടതി ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ തത്കാലം  ഉദ്ദേശ്യമില്ലെന്ന്‍ കേന്ദ്ര സര്‍ക്കാര്‍.

Updated: Aug 18, 2019, 04:22 PM IST
ജഡ്​ജിമാരുടെ വിരമിക്കൽ പ്രായത്തില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈകോടതി ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ തത്കാലം  ഉദ്ദേശ്യമില്ലെന്ന്‍ കേന്ദ്ര സര്‍ക്കാര്‍.

ഇതുമായി ബന്ധപ്പെട്ട വിവരാവകാശ​ അപേക്ഷയ്ക്കാണ് കേന്ദ്ര സർക്കാറിന്‍റെ മറുപടി. കൂടാതെ നിലവില്‍ യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിരമിക്കൽ പ്രായം ഉയർത്താൻ നിയമഭേദഗതി കൊണ്ടുവരാനും സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന്​ നീതിന്യായ വകുപ്പ് വിവരാവകാശ അപേക്ഷക്ക്​​ മറുപടി നൽകി.

അതേസമയം, പരിചയസമ്പത്തുള്ള ജഡ്​ജിമാരുടെ സേവനം ഉറപ്പാക്കുന്നതിനായാണ് വിരമിക്കൽ പ്രായം ഉയർത്തണമെന്ന ആവശ്യം ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ മുന്നോട്ടു വച്ചത്.

നിലവിൽ 65 വയസാണ്​ സുപ്രീംകോടതി ജഡ്​ജിമാരു​ടെ വിരമിക്കൽ പ്രായം. അതേസമയം, ഹൈക്കോടതി ജഡ്​ജിമാരുടേത്​ 62 ആണ്. 

അതേസമയം, പല വിദേശ രാജ്യങ്ങളിലും ജഡ്​ജിമാരുടെ വിരമിക്കൽ പ്രായം മറ്റ് സര്‍വീസുകളില്‍നിന്നും വിഭിന്നമാണ്. 

ബെൽജിയം, ഡെൻമാർക്ക്, അയർലൻഡ്, നെതർലാന്‍റ്സ്, നോർവേ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 70 വയസ്സാണ്. കാനഡയില്‍ 75 ആണ് ജഡ്​ജിമാരുടെ വിരമിക്കല്‍ പ്രായം. ജര്‍മ്മനിയില്‍ വിരമിക്കല്‍ പ്രായം 68 ആണ