ഡിജിപി നിയമനത്തിൽ രാഷ്ട്രീയ താല്പര്യങ്ങള്‍ പാടില്ല: സുപ്രീം കോടതി

ആക്ടിങ് ഡിജിപി നിയമനങ്ങള്‍ പാടില്ലെന്നും കുറഞ്ഞ കാലാവധി രണ്ട് വർഷമാണെന്നും വിരമിക്കുന്നതിന് മുന്‍പേ മറ്റൊരാളെ ആ സ്ഥാനത്തേക്ക് നിയമിക്കരുതെന്നും പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Last Updated : Jul 3, 2018, 01:12 PM IST
ഡിജിപി നിയമനത്തിൽ രാഷ്ട്രീയ താല്പര്യങ്ങള്‍ പാടില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ ഡിജിപി നിയമനത്തിനായി സുപ്രീം കോടതി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കൂടുതൽ അധികാരങ്ങള്‍ നല്‍കുന്ന തരത്തിലാണ് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍. 

ഡിജിപി നിയമനത്തിൽ രാഷ്ട്രീയ താല്പര്യങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, എതെങ്കിലും ഒരു സംസ്ഥാനത്തെ ഡിജിപി വിരമിക്കുന്നതിന് മൂന്നുമാസം മുൻപ് നിയമന അർഹതയുള്ള ഉദ്യോഗസ്ഥരുടെ പേരുകൾ സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സിയ്ക്ക് നൽകണമെന്നും നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് ഇത് പരിഗണിച്ചുകൊണ്ട് യു.പി.എസ്.സി പാനൽ തയ്യാറാക്കും. ഈ പാനലിൽ നിന്നാണ് സംസ്ഥാനം നിയമനം നടത്തേണ്ടത്.

ആക്ടിങ് ഡിജിപി നിയമനങ്ങള്‍ പാടില്ലെന്നും കുറഞ്ഞ കാലാവധി രണ്ട് വർഷമാണെന്നും വിരമിക്കുന്നതിന് മുന്‍പേ മറ്റൊരാളെ ആ സ്ഥാനത്തേക്ക് നിയമിക്കരുതെന്നും പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി പ്രകാശ് സിംഗ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദ്ദേശം. ഡിജിപിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Trending News